Latest NewsSongs

കണ്ണിറുക്കല്‍ മാത്രമല്ല, എനിക്ക് പാടാനും അറിയാം; പിന്നണി ഗായിക രംഗത്തേയ്ക്ക് ചുവടുവെച്ച് പ്രിയ വാര്യര്‍

നരേഷ് അയ്യര്‍ക്കൊപ്പമാണ് പ്രിയ പിന്നണി ഗാനലാപന രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നത്

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ നായികയെ നമുക്കെല്ലാവര്‍ക്കുമറിയാം. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ച് താരമാണ് പ്രിയ വാര്യര്‍. മാണിക്യ മലരായ പൂവി എന്ന ഗാനത്തില്‍ ഒരു കണ്ണിറുക്കി കാണിക്കുന്ന രംഗത്തിലൂടെയാണ് പ്രിയ ലോകമെമ്പാടും പ്രശസ്തയായി മാറിയത്. ഇപ്പോളിതാ കണ്ണിറുക്കാനും അഭിനയിക്കാനും മാത്രമല്ല പാട്ടുപാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ വാര്യര്‍

ജൂണിന് ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തില്‍ ഒരു ഗംഭീര ഗാനത്തിലൂടെയാണ് പ്രിയ പിന്നണി ഗായിക രംഗത്തിലേയ്ക്ക് ചുവട് വെച്ചിരിക്കുന്നത്. നരേഷ് അയ്യര്‍ക്കൊപ്പമാണ് പ്രിയ പിന്നണി ഗാനലാപന രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നത്. നീ മഴവില്ലു പോലെന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രിയയും നരേഷും ചേര്‍ന്ന് പാടിയിരിക്കുന്നത്. സ്റ്റുഡിയോയില്‍ പാട്ടു പാടുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത നിര്‍വഹിച്ചിരിക്കുന്നത്. ഗാനലാപനത്തിനു ശേഷം കൈലാസ് പ്രിയയ്ക്ക് ഒരു സമ്മാനവും നല്‍കുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button