BollywoodCinemaGeneralHollywoodInternationalNEWSTV ShowsWOODs

പ്രിയങ്കയുടെ ടെലിവിഷന്‍ പരിപാടി നിര്‍ത്തി; കാരണം?

ബോളിവുഡില്‍ നിന്നും ഹോളിവുഡിലേയ്ക്ക് എത്തിയ താര സുന്ദരി പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ക്വാന്റിക്കോ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ പല ടിവി ഷോകളും നിര്‍ത്തുന്ന സാഹചര്യമാണ് നിലവില്‍. ഇതിനു പിന്നാലെയാണ് ക്വാന്റിക്കോ സീരീസ് അവസാനിപ്പിക്കാന്‍ തീരുമാനം. എന്നാല്‍ തന്റെ ഷോ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും താരം പങ്കുവച്ചിട്ടില്ല. അലക്‌സ് പാരിഷ് എന്ന കഥാപാത്രമായാണ് ക്വാന്റിക്കോ സീരീസില്‍ പ്രിയങ്ക അഭിനയിച്ചിരുന്നത്. പ്രിയങ്കയ്ക്ക് പുറമെ നിരവധി ഹോളിവുഡ് താരങ്ങളും ക്വാന്റിക്കോയുടെ ഭാഗമായിരുന്നു.

എ കിഡ് ലൈക്ക് ജേക്ക് ആന്‍ഡ് ഇസിന്റ് ഇറ്റ് റൊമാന്റിക്? എന്ന ഹോളിവുഡ് ചിത്രമാണ് പ്രിയങ്കയുടെ പുതിയ ചിത്രം. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം സല്‍മാന്‍ നായകനാകുന്ന അലി അബ്ബാസ് എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

Tags

Post Your Comments


Back to top button
Close
Close