CinemaMollywoodMovie Reviews

വിപ്ലവമില്ലാത്ത ഫെമിനിസം; ‘ക്വീന്‍’ സിനിമ റിവ്യൂ

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ക്ലീൻ എന്‍റർടെയ്ൻമെന്‍റൊണ് ‘ ക്വീൻ’. നായിക പ്രധാന്യമുള്ള ഒരു മികച്ച സ്ത്രീപക്ഷ സിനിമ എന്ന നിലയിലാണ്   ‘ക്വീൻ’ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ക്യാംപസ് ചിത്രമെന്ന നിലയിൽ ഒരുപാട്  ചിത്രങ്ങൾ മലയാളത്തിലെത്തിയിട്ടുണ്ട്, മുൻ നിര സംവിധായകരെല്ലാം അതിനെ ക്യാമ്പസ് കഥയാക്കി  ചുരുക്കിയും വ്യക്തി ജീവിതങ്ങളിലൂടെ മാത്രം  പറഞ്ഞു പോയപ്പോൾ അത് ആ കാലഘട്ടത്തിലെ പ്രേക്ഷകരെ കൂടി കണക്കിലെടുത്താണ് അവതരിപ്പിച്ചിരുന്നത്, അതിൽ കലാലയ പ്രണയവും, രാഷ്ട്രീയവും കാലപാവുമെല്ലാം വിഷയമായിരുന്നു. രണ്ടായിരത്തി പത്തിനേഴിൽ പുറത്തിറങ്ങിയ മെക്സിക്കൻ അപാരതയായിരുന്നു ഈ വിഭാഗത്തിലെ അവസാന ചിത്രം.          

ഒരുപാട് കാത്തിരുപ്പിനൊടുവിലാണ് ‘ക്വീൻ’ പ്രദർശനത്തിനെത്തിയത്, ചിത്രത്തിനു വേണ്ട പ്രമോഷൻ പുരോഗമിച്ചത്  മെക്കാനിക്കൽ എൻജിനിയറിംങ് സ്റ്റുഡന്‍റ്സിനെ തന്നെ കേന്ദ്രീകരിച്ചായിരുന്നു, സോഷ്യൽ മിഡീയ സൈറ്റുകളിലെ ചിത്രത്തിന്റെ ഗംഭീര  പ്രമോഷന്‍  ഒരുപാട് പേരെ തീയേറ്ററുകളിൽ എത്തിച്ചു, അതിൽ ഭൂരിഭാഗവും എൻജിനിയറിംങ് വിദ്യാർത്ഥികളായിരുന്നു.

ഇനി സിനിമയിലേക്ക് വരാം,ഈ ചിത്രത്തിന്‍റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച സകലരും നവാഗതരായിരുന്നു, അതുതന്നെയാണ് ഈ ചിത്രം നേരിട്ട വെല്ലുവിളി. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന  മെക്കനിക്കൽ എൻജിനിയറിംങ് ബാച്ചിലേക്ക് ഒരു പെൺകുട്ടി വരുന്നതാണ്  ചിത്രത്തിന്‍റെ ഉള്ളടക്കം, മെക്കാനിക്കൽ ബ്രാഞ്ചിലെ പുരുഷ കേസരികൾ കൈകൊണ്ട നിലപാടുകളെ കീഴ്മേൽ മറിക്കുന്ന ‘ചിന്നു’ എന്ന പെണ്‍കഥാപാത്രമാണ് ചിത്രത്തിന്റെ ശക്തി.ചിത്രത്തിലെ  നായിക കഥാപാത്രത്തെ  സാനിയ ഈയ്യപ്പൻ വളരെ മികച്ച രീതിയിൽ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്, ക്ലാസിലെ സകലകുട്ടികളുടെയും തോളോട് തോള്‍  ചേർന്ന് നിൽക്കുന്നതും സ്ത്രീകൾ പ്രവേശനം ഇല്ലാത്ത  മെക്കാനിക്കൽ ബ്രാഞ്ചിലെ വിരതന്മാരെ അടിമുടി മാറ്റുന്ന ചിന്നുവിലൂടെയാണ് ചിത്രം പ്രയാണം ചെയ്യുന്നത്.

കോളേജുകളിലെ പതിവ് സംഘർഷങ്ങളും അതിനൊടനുബന്ധച്ച പ്രശ്നങ്ങളും ചിത്രത്തിന്റെ  ആദ്യ മണിക്കൂറകളിൽ തന്നെ  സംവിധായകൻ വ്യക്തമാക്കി തരുന്നുണ്ട്,  സൂര്യയുടെയും വിക്രത്തിന്റെയും സിനിമള്‍ക്കൊപ്പം  പ്രദര്‍ശനത്തിനെത്തിയ ചിത്രം മൂന്നാഴ്ച പീന്നിടുമ്പോഴും മികച്ച അഭിപ്രായവുമായി ചിത്രം ജൈത്രയാത്ര തുടരുകയാണ്.

രണ്ടാം പകുതിയിൽ അകാംഷയും അവേശവുമായി മുന്നേറിയത് സലിംകുമാർ അവതരിപ്പിച്ച മുകുന്ദനുണ്ണിയെന്ന വക്കീൽ തന്നെയാണ്,  ഇന്ത്യൻ നിയമ വ്യവസ്ഥിതിയെയും  ഇവിടുത്തെ സിസ്റ്റത്തിനുമെതിരെ നിശിത വിമർശനവും പ്രതിഷേധവുമെല്ലാം സംവിധായകൻ സാധാരണക്കാരുടെ പ്രശ്നങ്ങളായി  തുറന്നു കാട്ടുന്നുണ്ട്. ഏതാണ് ‘അസമയം’ എന്താണ് ‘അസാധാരണ’മെന്ന സലിം കുമാർ ഡയലോഗ് തീയേറ്ററുകളിൽ കൈയ്യടികളോടാണ് കാണികൾ ഏറ്റെടുത്തത്, സ്ത്രീപക്ഷ സിനിമയെന്ന ടാഗ് ലൈനോ മറ്റോ ഇല്ലാതെ സ്ത്രീ കേന്ദ്രീകൃതവും മറ്റു കഥാപാത്രങ്ങള്‍ക്ക് തുല്യ പ്രാധാന്യവും സംവിധായകൻ ഓരോ കഥാപാത്രങ്ങള്‍ക്കും  നല്‍കിയിട്ടുണ്ട്. ചിത്രത്തിന്‍റെ കലാസംവിധാനത്തെ പാരമർശിക്കാതെ തരമില്ല, കോളേജും ഹോസ്റ്റൽ റൂമുമെല്ലാം ഒരുക്കിയിരിക്കുന്നത് ഗംഭീരം തന്നെ. ക്യാമറയു, സംഗീതം എഡിറ്റിംങ് കോസ്റ്റ്യുംസ് എല്ലാം ഒന്നിന്നൊന്ന് മികച്ചു നിന്നു. ഒരു എന്‍റർറ്റൈൻമെന്‍റിൽ ഉപരി മികച്ചൊരു  സോഷ്യൽ മെസ്സേജ് തന്നെയാണ് ഈ സിനിമ നൽകുന്നത്.
 
 നിരൂപണം; അംസെ മണികണ്ഠൻ 

Tags

Post Your Comments

Related Articles


Back to top button
Close
Close