CinemaGeneralInterviewsMollywoodNEWSWOODs

ക്വിസ ഫിലിം ഫെസ്റ്റിവൽ 2017 -ഡിസംബർ 7 ന്, അവാര്‍ഡ് വിതരണം ദിലീഷ് പോത്തൻ

ഐ ടി ജീവനക്കാരുടെ സാമൂഹ്യ -സാംസ്ക്കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി, കേരളത്തിലെ IT ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ച ‘ക്വിസ’ ചലച്ചിത്രമേളയിൽ, ഐ ടി ജീവനക്കാർ 2017 ഇൽ സംവിധാനം ചെയ്ത തിരഞ്ഞെടുക്കപ്പെട്ട 35 ചിത്രങ്ങളുടെ സ്ക്രീനിംഗ് ഡിസംബർ 2ന് ( ശനിയാഴ്ച) ടെക്‌നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്നു. ഇത് ആറാമത് തവണയാണ് പ്രതിധ്വനി ഐ ടി ജീവനക്കാർക്കായി ഫിലിം ഫെസ്റ്റിവൽ ( പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ) നടത്തുന്നത്. പ്രശസ്ത ചലച്ചിത്ര നിരൂപകൻ ശ്രീ എം എഫ് തോമസ് ചെയർമാനായിട്ടുള്ള നിരവധി സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ ശ്രീ. നേമം പുഷ്പരാജ് , ശ്രീമതി. വിധു വിൻസെൻറ് എന്നിവർ അംഗങ്ങളായിരുന്ന ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.

2017 ഡിസംബർ 7 , വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ടെക്ക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കുന്ന അവാർഡ് വിതരണ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തൻ, പ്രശസ്ത നടൻ അലൻസിയർ എന്നിവർ പങ്കെടുക്കും.

പ്രതിധ്വനി ക്വിസ 2017 ലെ അവാർഡ് ജേതാക്കൾ

മികച്ച ചിത്രം – സൂരജ് നായർ (ഇൻഫോസിസ്) സംവിധാനം ചെയ്ത “അവേക്ക്നിങ്ങ്.”

മികച്ച രണ്ടാമത്തെ ചിത്രം – സരിൻ ( യു എസ്‌ റ്റി ഗ്ലൊബൽ) സംവിധാനം ചെയ്ത “രോധം”

മികച്ച സംവിധായകൻ – “45 സെക്കണ്ട്സ്” ന്റെ സംവിധായകൻ അപ്ലക്സ് ടെക്നോളജിസിലെ
ദീപക്ക് എസ്‌ ജയ്.

മികച്ച തിരക്കഥ- “പ്രേതവീട്” ന്റെ തിരക്കഥാകൃത്ത് എന്വെസ്റ്റ്നെറ്റ് ലെ ഫ്രെഡ്ഡി അബ്രഹാം.

മികച്ച അഭിനേതാവിനുള്ള അവാർഡ് രണ്ടു പേർ പങ്ക് വച്ചു

ഇൻവെസ്റ്റ് നെറ്റിലെ രതീഷ് സി ബി സംവിധാനം ചെയ്ത “ജൂൺ 1 ” ലെ അഭിനയത്തിനു “മണി നായർ”

ഇൻഫോസിസ് ലെ സൂരജ് നായർ സംവിധാനം ചെയ്ത “അവേക്ക്നിങ്ങ്” ലെ അഭിനയത്തിനു പാർവ്വതി കൃഷ്ണൻ

മികച്ച ഛായാഗ്രഹണം – അലാമി ഇമേജസിലെ അമൽ ജെ പ്രസാദ് സംവിധാനം ചെയ്ത “യാർ” ന്റെ ഛായാഗ്രാഹകൻ സിബിൻ ചന്ദ്രൻ.

മികച്ച ചിത്ര സംയോജനം – അപ്ലക്സ് ടെക്നോളജിസിലെ
ദീപക്ക് എസ്‌ ജയ് സംവിധാനം ചെയ്ത “45 സെക്കണ്ട്സ് ” ഇൽ അപ്പു ഭട്ടതിരിയ്ക്ക്.

സ്പെഷ്യൽ ജൂറി പുരസ്ക്കാരം

അലയൻസിലെ ബാബു രാജ് അസാരിയ ഒരുക്കിയ “അൺസംഗ് ഹീറോസ്” എന്ന ഡോക്യുമെന്ററിയ്ക്ക്.

വ്യൂവേഴ്സ് ചോയിസിലൂടെ തിരഞ്ഞെടുത്ത ചിത്രം അവാർഡ് വിതരണ വേദിയിൽ പ്രഖ്യാപിക്കുന്നതാണ്‌.

shortlink

Related Articles

Post Your Comments


Back to top button