BollywoodCinemaNEWS

“എന്‍റെ നാണത്തിന്‍റെ എല്ലാ പരിധികളും മറികടന്നു” ; റായ് ലക്ഷ്മി

പുതിയ ചിത്രം ‘ജൂലി 2’-വില്‍ അതീവ ഗ്ലാമറസായിട്ടാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നടി റായ് ലക്ഷ്മി അഭിനയിക്കുന്നത്. ദീപക് ശിവ്ദാസനി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ജൂലിയായി അഭിനയിച്ചപ്പോള്‍ അറപ്പ് തോന്നിയിരുന്നുവെന്ന് നടി റായ് ലക്ഷ്മി നേരത്തെ വ്യക്തമാക്കിയിരുന്നു, ഈ കഥാപാത്രത്തിന് അവര്‍ക്ക് ഇഷ്ടമല്ലാത്തവരുമായി കിടക്ക പങ്കിടേണ്ടി വരുന്ന സന്ദര്‍ഭം സിനിമയിലുണ്ട് ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചപ്പോഴാണ് അങ്ങനെ തോന്നിയതെന്നും റായ് ലക്ഷ്മി പറഞ്ഞിരുന്നു, പക്ഷെ ‘ജൂലി-2’വില്‍ അഭിനയിച്ചത് വളരെ ധീരമായ തീരുമാനമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റായ് ലക്ഷ്മി.

“ഗ്ലാമറസാകുക എന്നാല്‍ മേനി പ്രദര്‍ശനം മാത്രമല്ല, എന്റെ നാണത്തിന്റെ എല്ലാ പരിധികളും മറികടന്നാണ് ഞാൻ ഈ വേഷം ചെയ്തത്. സ്വന്തം ശരീരത്തിൽ സ്ത്രീ നാണിക്കേണ്ട കാര്യമില്ല” – റായ് ലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button