BollywoodGeneralLatest News

ഇത് മനോവൈകൃതം; നഗ്നരംഗങ്ങള്‍ പുറത്തായതിനെക്കുറിച്ച് നടി രാധിക

ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപ്പാടാണ് ഇത്തരം വൈറൽ രംഗങ്ങൾക്ക് പിന്നില്‍

ബോളിവുഡിലെ ബോള്‍ഡ് താരമാണ് രാധികാ ആപ്തെ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദ് വെഡ്ഡിങ് ഗസ്റ്റിലെ’ നഗ്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. ബ്രിട്ടീഷ്–അമേരിക്കന്‍ ചിത്രമായ ‘ദ് വെഡ്ഡിങ് ഗസ്റ്റില്‍’ ദേവ് പട്ടേലിനൊപ്പമുള്ള കിടപ്പറരംഗങ്ങളുടെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്ലംഡോഗ് മില്ല്യനിയറിലൂടെ പ്രശസ്തനായ താരമാണ് ദേവ് പട്ടേല്‍.

എന്നാല്‍ സമൂഹത്തിന്റെ ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപ്പാടാണ് ഇത്തരം വൈറൽ രംഗങ്ങൾക്ക് പിന്നിലെന്ന് രാധിക ആപ്തെ വിമര്‍ശിച്ചു. ” ചിത്രത്തിൽ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ടായിട്ടും ഇതു തന്നെ പ്രചരിച്ചത് മനോവൈകൃതത്തിന്റെ പ്രതിഫലനമാണ്. ഞാനും ദേവ് പട്ടേലും ഒരുമിച്ച് അഭിനയിച്ച രംഗമാണ്. എന്നാൽ പ്രചരിക്കുന്നത് രാധിക ആപ്തെയുടെ ഹോട്ട് സീൻ എന്ന പേരിലാണ്. എന്തുകൊണ്ട് ദേവിന്റെ രംഗങ്ങൾ എന്ന രീതിയിൽ പ്രചരിക്കുന്നില്ല” നടി ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button