GeneralKollywoodLatest News

അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാനൊരു ഭാരമായിരുന്നില്ല; പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി നടി രാധികയുടെ മകള്‍

കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന കുത്തുവാക്കുകള്‍ക്ക് മറുപടിയുമായി തെന്നിന്ത്യന്‍ താരം രാധികാ ശരത് കുമാറിന്റെ മകള്‍ റയാന്‍. നടി രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത് കുമാറുമായി . എന്നാല്‍ അദ്ദേഹത്തിന്‍റെത് രണ്ടാം വിവാഹവും. എന്നാല്‍ ഒരിക്കലും തന്നെ ശരത് കുമാര്‍ ഒരു ഭാരമായി കണ്ടിരുന്നില്ല എന്നും തന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ ആണെന്നും റയാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിവാഹിതയായ റയാന്റെ കുഞ്ഞുമായി ശരത് കുമാറും രാധികയും ഇരിക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

റയാന്റെ കുറിപ്പ്

തന്നെ ഒറ്റക്ക് വളര്‍ത്തി വലുതാക്കിയ അമ്മ രാധികയെയും തന്നെയും വിമര്‍ശിക്കാനും പരിഹസിക്കാനും ഒരുപാടു പേരുണ്ടായിരുന്നു. ട്രോളുകള്‍ക്കു മുമ്പുള്ള കാലം മുതല്‍ക്കേ കേട്ടു തുടങ്ങിയതാണ് ഈ പഴി കേള്‍ക്കല്‍. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായതിനു ശേഷവും അതിനൊരു മാറ്റവുമില്ല. ഇനിയെങ്കിലും ഇതില്‍ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹിക്കുകയാണ്. അതിനാല്‍ കാര്യങ്ങള്‍ക്കു കൃത്യത വരുത്തട്ടെ. എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തില്‍ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച നിലയില്‍ തന്നെയെത്തി. എല്ലാം തനിച്ച്.. അതിനേക്കാളുപരി, മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹം നല്‍കാന്‍ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ.

എന്റെ അച്ഛന്‍ തന്നെയാണദ്ദേഹം. മറിച്ച് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാനൊരു ഭാരമായിരുന്നില്ല. എന്നെ ഒരു ബോണസായി തന്നെ കണക്കാക്കി, അതും ഒരു കരുത്തുറ്റ പുരുഷനെ കഴിയൂ. ഡി എന്‍ എയിലോ രക്തബന്ധത്തിലോ അല്ല, സ്‌നേഹമുണ്ടോ എന്നതിനു മാത്രമാണ് പ്രസക്തി.

ട്രോളുകളോട്.. ഇനിയെങ്കിലും വിദ്വേഷമല്ലാതെ..സ്‌നേഹമെന്തെന്ന് പ്രചരിപ്പിക്കൂ.

Tags

Post Your Comments

Related Articles


Back to top button
Close
Close