GeneralLatest NewsMollywood

അഭിനയജീവിതത്തിന്റെ നാല്‍പ്പത്തിയൊന്നു വര്‍ഷം; വേദിയില്‍ മോഹന്‍ലാലിനെ ആദരിച്ച് സൂപ്പര്‍താരം

ചെന്നൈ തിരുവന്നിയൂര്‍ ശ്രീരാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ രജനീകാന്ത്, മോഹന്‍ലാല്‍, സൂര്യ, സംവിധായകന്‍ ശങ്കര്‍, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവര്‍ മുഖ്യാതിഥികളായി

മലയാളത്തിന്റെ ഇതിഹാസ താരം മോഹന്‍ലാലിനെ ആദരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പാന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടന്നിരുന്നു.

ചെന്നൈ തിരുവന്നിയൂര്‍ ശ്രീരാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ രജനീകാന്ത്, മോഹന്‍ലാല്‍, സൂര്യ, സംവിധായകന്‍ ശങ്കര്‍, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തിയിരുന്നു. ഈ ചടങ്ങിനിടയില്‍ അഭിനയജീവിതത്തില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷം പൂര്‍ത്തീകരിച്ച മോഹന്‍ലാലിനെ രജനീകാന്ത് പ്രത്യേകം ആദരിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ കാപ്പന്‍ ഒരുക്കുന്നത് കെ വി ആനന്ദാണ്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Tags

Post Your Comments


Back to top button
Close
Close