GeneralKollywoodLatest News

‘കാപ്പാന്‍’ ഓഡിയോ ലോഞ്ച്; മോഹന്‍ലാലിനൊപ്പം വേദി പങ്കിടാന്‍ ”സൂപ്പര്‍സ്റ്റാര്‍”

ചെന്നൈയിലെ ശ്രീ രാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ 21നാണ് പരിപാടി.

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രം ‘കാപ്പാന്റെ’ ഓഡിയോ ലോഞ്ച് ആഘോഷമാക്കാന്‍ തീരുമാനം. മോഹന്‍ലാലും സൂര്യയുമൊക്കെ പങ്കെടുക്കുന്ന ചടങ്ങില്‍ രജനീകാന്ത് ആണ് പ്രധാന അതിഥി. ഒപ്പം ഷങ്കറിനെയും വൈരമുത്തുവിനെയും ക്ഷണിച്ചിട്ടുണ്ട്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ 21നാണ് പരിപാടി. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ലൈക പ്രൊഡക്ഷന്‍സാണ്.

സ്വന്തം സിനിമകളുടെ പ്രൊമോഷണല്‍ പരിപാടികളിലല്ലാതെ മറ്റു പരിപാടികളിള്‍ പങ്കെടുക്കാത്ത ആളാണ് രജനി. എന്നാല്‍ ലൈക പ്രൊഡക്ഷന്‍സിന്റെ പരിപാടി താരത്തിനു ഒഴിവാക്കാന്‍ സാധിക്കില്ല. രജനിയുടെ ‘2.0’യുടെയും വരാനിരിക്കുന്ന ചിത്രം ‘ദര്‍ബാറി’ന്റെയും നിര്‍മ്മാതാക്കള്‍ ലൈക ആണ്.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button