GeneralKollywoodLatest News

താര സംഘടനയുടെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവാതെ സൂപ്പര്‍താരം

ഇത് വളരെ വിചിത്രവും ദൗര്‍ഭാഗ്യകരവുമാണ്. ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു

തമിഴ്‌സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവാതെ നടന്‍ രജനികാന്ത്. പോസ്റ്റല്‍ വോട്ട് ലഭിക്കാന്‍ താമസം വന്നതാണ് ഇതിനു കാരണം എന്നും താരം ട്വീറ്റ് ചെയ്തു.

”മുംബൈയില്‍ ചിത്രീകരണ തിരക്കിലാണ് ഞാന്‍. നടികര്‍ സംഘത്തില്‍ നിന്നുള്ള പോസ്റ്റല്‍ വോട്ട് ഇന്ന് വൈകീട്ടാണ് (ജൂണ്‍ 22) എനിക്ക് ലഭിച്ചത്. കാലതാമസം കാരണം വോട്ട് ചെയ്യാന്‍ സാധിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. ഇത് വളരെ വിചിത്രവും ദൗര്‍ഭാഗ്യകരവുമാണ്. ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു” രജനി കുറിച്ചു

shortlink

Post Your Comments


Back to top button