രജനിയോട് ആരാധന മൂത്തപ്പോൾ തിയേറ്ററിൽ കല്യാണം

തമിഴ് സിനിമാ ലോകത്തെ അതുല്യ പ്രതിഭ രജനികാന്തിനോട് ജനങ്ങൾക്ക് ആരാധനയ്ക്കപ്പുറം സ്വന്തം ജീവൻ പോലെയാണ്. രജനിയുടെ ഏറ്റവും പുതിയ ചിത്രം ‘പേട്ട’ ഇന്നലെയാണ് പുറത്തിറങ്ങിയത്. ഇതേ ദിവസം രജനിയോടുള്ള കടുത്ത ആരാധനയിൽ സ്വന്തം വിവാഹം തിയേറ്ററിൽ വച്ചു നടത്തുകയായിരുന്നു ഒരു കട്ട ഫാൻ.

അൻപരസും കാമാച്ചിയുമാണ് തിയേറ്ററിനു പുറത്തൊരുക്കിയ വേദിയിൽ വിവാഹിതരായത്. വിവാഹത്തിന് പുറമേ ചിത്രം കാണാനെത്തിയ ആരാധകർക്ക് സദ്യയും ഒരുക്കിരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘പേട്ട’യിൽ വിജയ് സേതുപതി, ശശികുമാർ, സിമ്രാൻ, തൃഷ, ബോബിസിംഹ തുടങ്ങി വൻതാരനിര അണിനിരക്കുന്നു. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

wedding-new

SHARE