കാറിലെ സെഷൻ കഴിഞ്ഞപ്പോള്‍ പാന്റ്സ് ഇടാൻ മറന്നു; അശ്ലീല കമന്റിനു ചുട്ടമറുപടിയുമായി യുവ നടി

നടിമാരുടെ പല ചിത്രങ്ങളും വിവാദമാകുന്നത് വസ്ത്രത്തിന്റെ ഇറക്കക്കുറവിന്റെ പേരിലാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് തെന്നിന്ത്യൻ താരം രാകുൽ പ്രീത് സിങ്.

ജീൻസ് ഷർട്ടും ഷോർട്സും ധരിച്ചു കാറിൽ നിന്നിറങ്ങി വരുന്ന ചിത്രങ്ങൾ രാകുൽ പ്രീത് ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ട്വിറ്ററിൽ അശ്ലീല കമന്റിട്ടിരിക്കുകയാണ് ഒരാള്‍. ‘കാറിലെ സെഷൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പാന്റ്സ് ഇടാൻ മറന്നു,’ എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ട്വിറ്ററിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് രാകുല്‍.

”കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതുകൊണ്ടായിരിക്കും താങ്കളതിൽ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാൻ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉള്ളിടത്തോളം സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സുരക്ഷിതരായിരിക്കാൻ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തർക്കിച്ചിരുന്നിട്ട് കാര്യമില്ല,’ രാകുൽ പ്രീത് തുറന്നടിച്ചു. എന്നാല്‍ താരത്തിന്റെ മറുപടി കടുത്ത് പോയന്നെന്നാണ് ആരാധകരുടെ അഭിപ്രായം.

രാകുലിന്റെ വാക്കുകൾ നിലവാരമില്ലാത്തതായിപ്പോയെന്നും ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിലേക്ക് അയാളുടെ അമ്മയെ പരാമർശിക്കുന്നത് ശരിയല്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗം താരത്തെ അഭിനന്ദിക്കുന്നുമുണ്ട്.

SHARE