CinemaFilm ArticlesGeneralIndian CinemaInterviewsKollywoodLatest NewsMollywoodNEWSSpecialTollywood

രാമനുണ്ണി തകര്‍ത്തു; രാമലീല നേടിയത് 80 കോടി !

കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയയാത്ര തുടരുന്ന ചിത്രമാണ് രാമലീല. ദിലീപ് നായകനായി അഭിനയിച്ച ഈ ബിഗ്‌ ബജറ്റ് ചിത്രം നിരവധി സിനിമാ റിക്കോര്‍ഡുകളും തിരുത്തി എഴുതിയിരിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായ ‘ദൃശ്യം’ നേടിയ 75 കോടി എന്ന റിക്കോര്‍ഡും തകര്‍ത്തിരിക്കുകയാണ്.

100 ദിവസം കൊണ്ട് 80 കോടി നേടിയാണ്‌ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പുലി മുരുകന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണിത്. 2017 ലെ ഏറ്റവും വലിയ വിജയചിത്രം കൂടിയാണ് രാമലീല. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അരുണ്‍ ഗോപിയാണ്. അഞ്ചുവര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് അരുണ്‍ ഗോപി രാമലീല സംവിധാനം ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സമയത്താണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ചിത്രം ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button