സുപ്രധാന സീന്‍ ഷൂട്ട് ചെയ്യാന്‍ 37 ടേക്ക്; പോണ്‍ താരമായി നടി രമ്യാ കൃഷ്ണന്‍

പടയപ്പയിലെ നീലാംബരിയായും ബാഹുബലിയിലെ ശിവകാമിയായും പ്രേക്ഷക ഹൃദയം കീഴടക്കിയ നടി രമ്യ കൃഷ്ണന്‍ പോണ്‍ താരമായി എത്തുന്നു. വിജയ് സേതുപതി നായകനാകുന്ന സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലാണ് ലീല എന്ന പോണ്‍ നടിയായി രമ്യാ കൃഷ്ണന്‍ എത്തുന്നത്. സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം എന്നാണ് രമ്യ ഈ കഥാപാത്രത്തെക്കുറിച്ച് പങ്കുവച്ചത്.

ഒരു മാധ്യമതത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ കഥാപാത്രത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും. സൂപ്പര്‍ ഡിലക്‌സിലെ ലീല എന്ന കഥാപാത്രം ഞാന്‍ പണത്തിന് വേണ്ടി ചെയ്യുന്നതല്ല. അതെന്റെ വലിയ ആഗ്രഹമാണ്’. ചിത്രത്തിലെ ഒരു സുപ്രധാന സീന്‍ ഷൂട്ട് ചെയ്യാന്‍ 37 ടേക്ക് എടുത്തുവെന്നും രണ്ട് ദിവസം കൊണ്ടാണ് ടേക്ക് ഓകെ ആയതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. സമന്ത, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

SHARE