ഞാനും രാം ചരണും പത്താം ക്ലാസ് തോറ്റവര്‍ : തുറന്നു പറഞ്ഞു റാണ ദഗ്ഗുബട്ടി

പ്രതിനായക വേഷങ്ങള്‍ ഉള്‍പ്പെടെ ഏതു വേഷങ്ങളും തെലുങ്കില്‍ കരുത്തുറ്റാതാക്കി മാറ്റാറുള്ള സൂപ്പര്‍ താരമാണ് റാണ ദഗ്ഗുബട്ടി, ‘ബാഹുബലി’ എന്ന ചിത്രമാണ് റാണയെ ജനപ്രിയനാക്കി മാറ്റിയത്. സിനിമയില്‍ എത്തിപ്പെടുക എന്ന ഉറച്ച ലക്ഷ്യത്തില്‍ അലക്ഷ്യമായ വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് റാണ.

“സിനിമ തന്നെയാണ് എന്റെ ലോകമെന്നു മനസിലാക്കിയ ഞാന്‍ പഠിക്കാന്‍ മിടുക്കനായിരുന്നില്ല അങ്ങനെ പത്താം ക്ലാസ്സില്‍ പരാജയപ്പെട്ടു, പത്താം ക്ലാസ് എഴുതിയെടുക്കാനായി മാറ്റൊരു സ്കൂളില്‍ ചെല്ലുമ്പോഴാണ് നടന്‍ രാം ചരണിനെ പരിചയപ്പെടുന്നത്, അവനും അവിടെ പത്താം ക്ലാസ് എഴുതിയെടുക്കാന്‍ വന്നതായിരുന്നു,അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഞാന്‍ വളര്‍ന്നത് സിനിമാ സെറ്റുകള്‍ക്ക് നടുവിലായിരുന്നു. ഹൈദരാബാദില്‍ ഞാന്‍ താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയില്‍ മിക്കപ്പോഴും സിനിമാ ചിത്രീകരണമുണ്ടായിരുന്നു. അവിടെ നിന്നും പ്രഭാത ഭക്ഷണവും കഴിച്ചാണ് ഞാന്‍ സ്കൂളില്‍ പോയിരുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പഴയകാല നിമിഷങ്ങളെക്കുറിച്ചും പത്താംക്ലാസ് തോല്‍വിയെക്കുറിച്ചും റാണ ദഗ്ഗുബട്ടി പങ്കുവച്ചത്.

SHARE