CinemaMollywoodNEWS

മമ്മൂട്ടിക്ക് വേണ്ടി എഴുതിയ സിനിമ മമ്മൂട്ടി ഉപേക്ഷിച്ചു

മമ്മൂട്ടിയുടെ പൗരുഷം എന്റെ പ്രധാന കഥാപാത്രത്തെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാറുണ്ട്

താന്‍ ഒരു സിനിമയുടെ കഥയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിലെ നായകനായി ആദ്യം വരുന്ന മുഖം മമ്മൂട്ടിയുടെതാണെന്ന് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍.ദി കിംഗ്‌ ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ രഞ്ജി പണിക്കര്‍ മമ്മൂട്ടി ടീം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്, സുരേഷ് ഗോപി അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ഏകലവ്യന്‍ എന്ന സിനിമ മമ്മൂട്ടി എന്ന താരത്തെ മുന്നില്‍ക്കണ്ട് എഴുതിയതാണെന്ന് രഞ്ജി പണിക്കര്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവച്ചു.

മമ്മൂട്ടിയുടെ പൗരുഷം എന്റെ പ്രധാന കഥാപാത്രത്തെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാറുണ്ട്. ഞാന്‍ എഴുതി തുടങ്ങിയാല്‍ ആദ്യം വരുന്ന രൂപം മമ്മൂട്ടിയുടെതാണ് ഏകലവ്യന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയുണ്ടാക്കിയ സിനിമയാണ്, എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് അദ്ദേഹം ഏകലവ്യന്‍ നിരസിച്ചു. ഒടുവില്‍ സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകനായത്.

ദി കിംഗ്‌ , ദുബായ്, രൗദ്രം, ദി കിംഗ്‌ & കമ്മീഷണര്‍ തുടങ്ങിയവയാണ് മമ്മൂട്ടി -രഞ്ജി പണിക്കര്‍ ടീമിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. പഞ്ച് ഡയലോഗുകള്‍ കൊണ്ട് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച രഞ്ജി പണിക്കര്‍ മമ്മൂട്ടി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത് ദി കിംഗ്‌ പോലെയുള്ള മികച്ച ആക്ഷന്‍ സിനിമകളാണ്. മമ്മൂട്ടി എന്ന താരത്തെ ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ കൃത്യമായി അടയാളപ്പെടുത്തിയ ദി കിംഗ്‌ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച  ആക്ഷന്‍ സിനിമയാണ്,

 

.

Tags

Post Your Comments

Related Articles


Back to top button
Close
Close