GeneralLatest NewsMollywood

അത് നിഷേധിച്ചുകൊണ്ടാണ് ഞാന്‍ ആ ചിത്രം ചെയ്തത്; മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് രഞ്ജിത്ത്

പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രമായ നന്ദനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകനാണ് രഞ്ജിത്ത്. 2002 ല്‍ പുറത്തിറങ്ങിയ നന്ദനത്തില്‍ നവ്യ നായരാണ് നായികയായി എത്തിയത്.  ഒരു സംവിധായകന്‍ എന്ന നിലയില്‍ നന്ദനം തന്ന ആത്മവിശ്വാസം വളരെ വലുതാണെന്നു തുറന്നു ആ സിനിമ ചെയ്യാനുണ്ടായ ചില സന്ദര്‍ഭങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ‘രാവണപ്രഭുവില്‍ നിന്ന് തുടങ്ങിയതാണ്. അന്ന് സിനിമ എന്റെ മുന്നില്‍ വെച്ച ഓഫര്‍ മോഹന്‍ലാലിനെ വച്ചൊരു സിനിമ ചെയ്യുക എന്നതാണ്. മലയാള സിനിമയില്‍ ആരും വാങ്ങിച്ചിട്ടില്ലാത്ത പ്രതിഫലമാണ് അന്ന് എന്റെ മുന്നില്‍ വച്ചത്. ഞാന്‍ അതിനെ നിഷേധിച്ചുകൊണ്ടാണ് എന്റെ സുഹൃത്തിന്റെ കൈയിലുള്ള കാശ് വെച്ചിട്ട് കെട്ടിമാറാപ്പ് കളിച്ചിട്ട് നന്ദനം എന്ന സിനിമയുണ്ടാക്കുന്നത്. അതുകൊണ്ട് എനിക്ക് മനസ്സിലായ ഒരു കാര്യം ഇനി എനിക്ക് എന്തും ചെയ്യാം എന്നാണ്’രഞ്ജിത്ത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button