ആലിയ ഭട്ടിനെ ട്രോളി രൺവീർ സിങ്

ബോളിവുഡിലെ യുവതാരമായ ആലിയ ഭട്ടിനെ സഹതാരം രൺവീർ സിങ് ട്രോളിയത് വൈറലാവുകയാണ്. രൺബീർ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്നത് ബോളിവുഡിലെ ചർച്ചാവിഷയമാണ്. തന്റെ പുതിയ ചിത്രമായ ‘ബ്രഹ്മാസ്ത്ര’യിൽ രൺബീർ കപൂറാണ് ആലിയയുടെ നായകൻ. മറ്റൊരു ചിത്രമായ ‘ഗല്ലി ബോയ്’ യിൽ രൺവീർ സിങ്ങും. ‘ഗല്ലി ബോയ്’ യുടെ ട്രെയിലർ ലോഞ്ചിൽ രൺബീർ കപൂറും രൺവീർ സിങ്ങും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് ആലിയയോട് അവതാരകൻ ചോദിച്ചു.

അതിന് ആലിയ നൽകിയ മറുപടി, ഇരുവരും നല്ല വ്യക്തിത്വത്തിന് ഉടമകളാണെന്നും അസാമാന്യ കഴിവുള്ള നടന്മാരാണെന്നുമാണ്. ‘‘രണ്ടുപേരും എനിക്ക് സ്പെഷ്യൽ ആണ്. അതിലൊരു വ്യത്യാസം മാത്രം; ഒരാൾക്കൊപ്പം ഗല്ലി ബോയ് ചെയ്യുന്നു, മറ്റൊരാൾക്കൊപ്പം ബ്രഹ്മാസ്ത്രയും”.– ആലിയ പറഞ്ഞു.

ranveer-new

ആലിയയുടെ വാക്കുകൾക്ക്, രൺബീർ കപൂറിനെ ഉദ്ദേശിച്ച് ‘‘ഒരാൾ കുറച്ചുകൂടി സ്പെഷ്യൽ ആണ്” എന്നായിരുന്നു രൺവീർ സിങ്ങിന്റെ മറുപടി. ഇതിന് ആലിയയുടെ പ്രതികരണവും രസകരമായിരുന്നു.

SHARE