Latest NewsTollywood

ലിപ്പ് ലോക്ക് വിവാദം വീണ്ടും; വിമര്‍ശകര്‍ക്ക് മറുപടിയുമായി യുവനടി

സിനിമയില്‍ ചുംബന രംഗങ്ങള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ നടിമാരുടെ ലിപ്പ് ലോക്ക് രംഗങ്ങള്‍ പലപ്പോഴും വിവാദത്തില്‍ ആകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത് നടി രശ്മിക മന്ദാനയാണ്.

വിജയ് ദേവേരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിലെ ചുംബന രംഗമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. എന്നാല്‍ അത്തരം രംഗങ്ങളില്‍ വിമര്‍ശിക്കേണ്ടതില്ലെന്ന് രശ്മിക പറയുന്നു.

ആ ചിത്രത്തില്‍ അങ്ങനെയൊരു രംഗം അത്യന്താപേക്ഷികമാണ്. എന്റെ കഥാപാത്രത്തോട് ഞാന്‍ പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. ലിപ്പ് ലോക്ക് ചെയ്താല്‍ എന്താണ് കുഴപ്പം. ആ രംഗം മാത്രം കണ്ട് നിങ്ങള്‍ എങ്ങനെയാണ് ഒരു സിനിമയെ വിലയിരുത്തുന്നത്. സിനിമ മുഴുവന്‍ കണ്ടതിന് ശേഷം മാത്രം സംസാരിക്കൂ’- രശ്മിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button