BollywoodLatest News

ഈ താരങ്ങളായിരുന്നു യുവരാജ് സിങ്ങിന്റെ ജീവിതത്തില്‍ വന്ന് പോയവര്‍

യുവരാജുമായി വളരെ കടുത്ത ബന്ധമായിരുന്നു ബോളിവുഡ് നടിയായ പ്രീതി സിന്റയ്ക് ഉണ്ടായിരുന്നത്

യുവരാജ് സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഇന്നലെയായിരുന്നു. ഇത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോളിതാ യുവിയുമായി റിലേഷന്‍ഷിപ്പിലായ താരങ്ങളെ പൊക്കിപ്പിടിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാപ്പരാസികള്‍.

യുവരാജുമായി വളരെ കടുത്ത ബന്ധമായിരുന്നു ബോളിവുഡ് നടിയായ പ്രീതി സിന്റയ്ക് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് ചില അവാര്‍ഡ് ചടങ്ങുകളില്‍ പങ്കെടുത്തതോടെയാണ് ഗോസിപ്പുകള്‍ ആരംഭിച്ചത്. എന്നാല്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് പ്രീതി സിന്റയുമായി വേര്‍പിരിയുകയും ചെയ്തു.

ശേഷമായിരുന്നു ബോളിവുഡിലെ താര സുന്ദരി ദീപിക പദുക്കോണുമായുള്ള ബന്ധം. നീണ്ട കുറച്ച് നാളത്തെ ഡേറ്റിംഗിനൊടുവില്‍ ദീപിക യുവിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും യുവതാരം റണ്‍ബീര്‍ കപൂറുമായി അടുക്കുകയുമായിരുന്നു.

യുവരാജുമായി കൂടുതല്‍ വര്‍ഷം ഡേറ്റിംഗില്‍ ഉണ്ടായിരുന്നത് നടിയായ കിം ശര്‍മയാണ്. യുവിയുടെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച സമയത്തായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം പാപ്പരാസികള്‍ കണ്ടെത്തിയത്. എന്നാല്‍, യുവിയുടെ അമ്മയ്ക്ക് കിം ശര്‍മയുമായുള്ള ബന്ധത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അവര്‍ 4 വര്‍ഷത്തെ റിലേഷന്‍ഷിപ് അവസാനിപ്പിച്ചത്.

പിന്നീട് നേഹ ദുപിയ, മിനിഷാ ലംമ്പാ എന്നിവരുമായുള്ള ബന്ധം പൊളിഞ്ഞതിന് ശേഷമാണ് ഹസെലുമായി അടുക്കുന്നത്.

എന്നാല്‍ ഹസലിന് യുവിയുമായുള്ള ബന്ധത്തോട് ആദ്യം താല്‍പ്പര്യം ഉണ്ടായിരിന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ കടുത്ത റിലേഷനില്‍ ആവുകയും ആ ബന്ധം വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു.

Tags

Post Your Comments


Back to top button
Close
Close