എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനു വിരാമം; യുവതാരങ്ങള്‍ വേര്‍പിരിയുന്നു

എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനു പിന്നാലെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടു യുവതാരങ്ങള്‍. ബോളിവുഡ് താരങ്ങളായ രിധി ദോര്ഗയും രാഘേഷ് ബപതുമാണ് വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ത്തിറക്കിയ പത്രകുറിപ്പിലാണ് താരങ്ങള്‍ ഇത് വ്യക്തമാക്കിയത്. തങ്ങള്‍ കുറച്ചുനാളായി ആകന്നാണ് കഴിയുന്നതെന്നും തികഞ്ഞ ബഹുമാനത്തോടെ പരസ്പര സ്നേഹത്തോടെ രണ്ടു കുടുംബങ്ങളുടെയും സംരക്ഷണത്തോടെയും തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചുവെന്ന് കുറിപ്പില്‍ പറയുന്നു.

വിവാഹ മോചന ശേഷവും നല്ല സുഹൃത്തുക്കളായി തുടരുമെന്നും താരങ്ങള്‍ പറഞ്ഞു.

SHARE