വില്ലേജ് റോക്സ്റ്റാര്‍സ് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി

2019 ലെ ഓസ്‌കര്‍ അവാർഡില്‍ വിദേശ ചിത്രങ്ങളുടെ വിഭാഗത്തില്‍ നിന്നും മത്സരിക്കാന്‍ ഒരു ഇന്ത്യന്‍ ചിത്രം. ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് റിമ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക് സ്റ്റാര്‍സ് ആണ്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്.എഫ്.ഐ) നിയമിച്ച ഓള്‍ ഇന്ത്യ ജൂറിയാണ് വില്ലേജ് റോക്സ്റ്റാര്‍സ് ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്.

അസമിലെ ഛായ്ഗാവ് ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തമായി ഒരു ഇലക്ട്രോണിക് ഗിറ്റാര്‍ സ്വപ്നം കാണുന്ന പത്തു വയസ്സുകാരി ധുനുവിന്റെയും അമ്മയുടെയും കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ സംവിധാനം, രചന, നിര്‍മാണം, ചിത്രസംയോജനം, ഛായാഗ്രഹണം എന്നിവയെല്ലാം നിര്‍വഹിച്ചത് റിമ ദാസ് തന്നെയാണ്. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ ചിത്രം, ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലോക സിനിമാ വിഭാഗത്തിലും 2018ലെ മുംബൈ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു.

SHARE