GeneralLatest NewsMollywood

ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടു കൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ട്; നടി മായ

തൃശൂര്‍കാരിയാണങ്കില്‍ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നുവെന്നും മായ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്നു പറഞ്ഞ നടി റിമ കല്ലിങ്കലിനെതിരെ നടി മായ മേനോന്‍. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടു കൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശരിയായ തൃശൂര്‍കാരിയാണങ്കില്‍ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നുവെന്നും മായ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

എബി, മായാനദി, വിജയ്‌സൂപ്പറും പൗര്‍ണമിയും എന്നീ സിനികളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മായ.

മായയുടെ പോസ്റ്റ്‌ പൂര്‍ണ്ണരൂപം

വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതു പോലെ നമുക്കിവിടെ തുടങ്ങാം. News – റിമ കല്ലിങ്കല്‍

സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടു കൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ട്…. നിങ്ങള്‍ ശരിയായ ഒരു തൃശൂര്‍കാരിയാണെങ്കില്‍ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു…. കാരണം, അവിടെ എത്ര പുരുഷന്മാര്‍ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നതും, അവിടെ പോകാത്ത സ്ത്രീകള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് മാത്രം പോകാത്തത് മാത്രമായിരിക്കും… അല്ലാതെ അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല മാത്രവുമല്ല, നിങ്ങള്‍ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു .. So just keep quiet about any such thing of which you have no idea… please… !! ????????????

മായ മേനോന്‍

Tags

Post Your Comments

Related Articles


Back to top button
Close
Close