അദ്ദേഹത്തെ എനിക്ക് ഒരിക്കലും വെറുക്കാന്‍ കഴിയില്ല; കാരണം വ്യക്തമാക്കി രോഹിണി

നടി രോഹിണി നടന്‍ രഘുവരനെ കുറിച്ചുള്ള ഓര്‍മകളിലൂടെ കടന്നു പോകുകയാണ്. രഘുവിനെ നൂറു ശതമാനം വെറുക്കാൻ തനിക്ക്‌ ഒരിക്കലും കഴിയില്ലായിരുന്നെന്നും രഘുവിനോട് ഉള്ളത് തന്‍റെ ആദ്യത്തെ പ്രണയമായിരുന്നുവെന്നും രോഹിണി പറയുന്നു.

രഘുവരൻ എന്ന വലിയ നടനെ ലോകം മുഴുവൻ എന്നും ഓർത്തിരിക്കണമെന്നത്‌ തന്റെയും മകൻ ഋഷിയുടെയും ആവശ്യമാണെന്നും രോഹിണി കൂട്ടിച്ചേര്‍ത്തു. ഓരോ സിനിമയ്ക്ക് വേണ്ടിയും രഘു അനുഭവിച്ച വേദനയും അധ്വാനവും നേരിട്ടു കണ്ടയാൾ എന്ന നിലയിൽ അത്രയെങ്കിലും ചെയ്യേണ്ടത്‌ തന്റെ കടമയാണന്ന് രോഹിണി പറയുന്നു.

.

തന്റെ ആദ്യ പ്രണയത്തെക്കുറിച്ച്‌ കൂടുതൽ സംസാരിക്കാൻ ആഗ്രഹമില്ല കാരണം അതിനു മറുപടി തരേണ്ടയാൾ ഇന്നില്ലെന്നതാണ് അതിന്‌ കാരണമെന്നും രോഹിണി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

SHARE