രാശിയില്ലാത്ത നായിക; ആരാധകരുടെ വാക്കുകള്‍ ക്രൂരമായപ്പോള്‍ സിനിമ ഉപേക്ഷിച്ച് താര സുന്ദരി

നിവിന്‍ പോളിയുടെ നായികയായി മലയാളി മനസ്സില്‍ ഇടം നേടിയ താര സുന്ദരിയാണ്‌ സായ് പല്ലവി. ദുല്‍ഖറിനൊപ്പം കലി എന്ന ചിത്രത്തിലും എത്തിയ സായ് തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കുള്ള നായികമാരില്‍ ഒരാളായിക്കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്ഷം വന്‍ വിജയങ്ങള്‍ ഒന്നും താരത്തിനുണ്ടായില്ല. ധനുഷിനൊപ്പം എത്തിയ മാരി 2 വിനും തെലുങ്കില്‍ ചെയ്ത പടി പടി ലേചെ മനസ്സു എന്ന ചിത്രത്തിനും ബോക്സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തില്‍ സായി പല്ലവി നായികയായെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം മഹേഷ് ബാബുവിന്റെ നായിക സായി പല്ലവി ആണെന്ന വാര്‍ത്ത വന്നതോടെ ആരാധകര്‍ വിമര്‍ശനവുമായി എത്തി. സായി പല്ലവിയ്ക്ക് രാശിയില്ല, പല്ലവി നായികയായി വന്നാല്‍ സിനിമ പരാജയപ്പെടും എന്നൊക്കെയാണ് മഹേഷ് ബാബുവിന്റെ ആരാധകരുടെ വിമര്‍ശനം. സോഷ്യല്‍ മീഡിയ ആക്രമണം ശക്തമായതോടെ സായി പല്ലവി മഹേഷ് ബാബുവിന്റെ സിനിമ വേണ്ടെന്നുവച്ചു എന്നാണു പുതിയ വാര്‍ത്ത. ആഗസ്റ്റ് വരെ തനിക്ക് ഡേറ്റില്ല എന്നറിയിച്ചാണ് ഈ ചിത്രത്തില്‍ നിന്നും താരം പിന്മാറിയത്.

sai pallvi

സൂര്യയ്‌ക്കൊപ്പം എന്‍ ജി കെ എന്ന ചിത്രവും മലയാളത്തില്‍ അതിരന്‍ എന്ന ചിത്രവും സായി കരാര്‍ ചെയ്തിട്ടുണ്ട്.

SHARE