Latest NewsMollywoodSongs

തനിക്കൊപ്പം ഡാന്‍സില്‍ പിടിച്ച് നില്‍ക്കാന്‍ ദുല്‍ഖറിന് കഴിയും: സായിപല്ലവി

ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. തീവണ്ടി എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് വന്ന സംയുക്തയാണ് നായിക.വിഷ്ണു ഉണ്ണി കൃഷ്ണന്‍,ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാന്‍ പറ്റിയ സീനുകള്‍ ഒരുപാടാണ്. നവാഗതനായ നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, ഹരീഷ് കണാരന്‍, അശോകന്‍, ലെന,എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ചിത്രത്തില്‍ സായിപല്ലവിക്കൊപ്പം ദുല്‍ഖര്‍ ഡാന്‍സ് കളിക്കുന്ന ഒരു സോങ്ങ് ഉണ്ട്.ദുല്ഖറിനൊപ്പമുള്ള അനുഭവം പങ്ക് വെക്കുകയാണ് സായി പല്ലവി. മലയാളത്തില്‍ തനിക്കൊപ്പം പിടിച്ച് നില്‍ക്കുന്ന തരത്തിലുള്ള നൃത്തം ദുല്‍ഖറിന്റേതാണെന്നായിരുന്നു സായ് പല്ലവി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button