Latest NewsTollywood

വീണ്ടും ഞെട്ടിച്ച് സമാന്ത; ഒരു നടിയും ആരോടും ഇത്തരത്തില്‍ ചെയ്യരുതായിരുന്നുവെന്ന് വിമര്‍ശകര്‍

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്

നാഗചൈതന്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശേഷം സമാന്ത അക്കിനേനി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. വിവാഹശേഷം സെലക്ടീവ് ആയ സമാന്ത തന്റെ പ്രതിഫലവും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ ഓ ബേബി കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്.

ഇതോടൊപ്പം ചിത്രത്തിന് വേണ്ടി സമാന്ത ആവശ്യപ്പെട്ട പ്രതിഫലവും പുറത്ത് വന്നിരിക്കുകയാണ്. സമാന്തയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിതെന്നാണ് റിപ്പോര്‍ട്ട്. അഡ്വാന്‍സ് തുക വാങ്ങിയാണ് സമാന്ത സിനിമ കരാറ് ചെയ്തതെന്നും ബാക്കിതുക സിനിമയ്ക്ക് ലഭിയ്ക്കുന്ന ലാഭത്തിനനുസരിച്ചാണ് തീരുമാനിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഷെയറും, സാറ്റലൈറ്റ് തുകയും തിയേറ്റര്‍ കളക്ഷനുമൊക്കെ തീരുമാനിച്ചതിന് ശേഷം രണ്ട് കോടിയില്‍ കുറയാത്ത തുക സമാന്തയ്ക്ക് വരും എന്നാണ് കണക്കുകൂട്ടലുകള്‍. പതിനെട്ട് കോടി രൂപയ്ക്കാണ് ഓ ബോബി നിര്‍മിച്ചിരിയ്ക്കുന്നത്. ആറ് കോടിയോളം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും പ്രതിഫലം കൊടുക്കാന്‍ മാത്രമേ തികഞ്ഞുള്ളൂ. ഇതോടെ ഒരു നടിയും ഇത്തരത്തില്‍ ആവശ്യപ്പെടരുതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button