GeneralLatest News

നന്ദി പ്രിയങ്ക; താങ്കള്‍ കാരണമാണ് കത്രീന ഭാരതില്‍ അഭിനയിച്ചത്; പ്രിയങ്കയെ വിമര്‍ശിച്ച് സല്‍മാന്‍ ഖാന്‍

മുംബൈ: ഭാരതില്‍ നിന്ന് നടി പ്രിയങ്ക ചോപ്ര പിന്മാറിയതിനെ വിമര്‍ശിച്ച് നടന്‍ സല്‍മാന്‍ രംഗത്തെത്തി. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ഭാരതില്‍നിന്ന് പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രിയങ്കയുടെ തീരുമാനത്തെ വിമര്‍ശിച്ചാണ് സല്‍മാന്‍ രംഗത്തെത്തിയത്. ഭാരതിനായി എന്തും നല്‍കാന്‍ ആളുകള്‍ തയ്യാറാണ്. ചിലപ്പോള്‍ ഭര്‍ത്താവിനെ വരെ ഉപേക്ഷിക്കാന്‍. അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചതെന്ന് സല്‍മാന്‍ പറഞ്ഞു. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നന്ദി പ്രിയങ്ക, ഞാനെന്നും അവരോട് കടപ്പെട്ടിരിക്കും. എന്തെന്നാല്‍ അവര്‍ കാരണമാണ് ചിത്രത്തില്‍ നായികയായി കത്രീന കെയ്ഫ് എത്തിയത്. ചിത്രത്തില്‍നിന്ന് പ്രിയങ്ക പിന്മാറിയിരുന്നില്ലെങ്കില്‍ കത്രീനയെ എങ്ങനെ ചിത്രത്തില്‍ അഭിനയിപ്പിക്കുമായിരുന്നുവെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണത്തിന്റെ തീയ്യതി മാറ്റാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ക്ക് എത്ര സമയം വേണ്ടിവരുമെന്ന് തനിക്കറിയില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഭാരതിന്റെ ട്രെയിലര്‍ ഇറങ്ങിയിട്ട് ഇതുവരെ പ്രിയങ്ക തന്നെ വിളിച്ചില്ലെന്നും സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button