BollywoodGeneralLatest News

ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് പരീക്ഷയില്‍ ജയിച്ചത്; നടനെതിരെ വെളിപ്പെടുത്തലുമായി പിതാവ്

ബോളിവുഡ് സിനിമയിലെ മസില്‍ ഖാന്‍ സല്‍മാന്‍ പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്. കൃഷ്ണമൃഗത്തെ വെളിവച്ചതും ലൈസന്‍സ് ഇല്ലാത്ത തോക്ക കൈവശം വച്ചത് മുതല്‍ നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന താരത്തിനു ആരാധകരും ഏറെയാണ്‌. താരത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് പിതാവ് സലിം. ബോളിവു തിരക്കഥാകൃത്തായ സലിം ഖാന്‍ ആണ് മകന്‍ സല്‍മാന്‍ പരീക്ഷകള്‍ പാസ്സായിരുന്നത് നേരായ മാര്‍ഗ്ഗത്തിലൂടെയല്ലെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് സല്‍മാന്‍ പല പരീക്ഷകളും ജയിച്ചതെന്ന് സലിം പറയുന്നു. സോണി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കപില്‍ ശര്‍മ്മ ഷോയിലാണ് ഈ വെളിപ്പെടുത്തല്‍. അതിനെക്കുറിച്ച് സലിമിന്റെ വാക്കുകള്‍ ഇങ്ങനെ..”അക്കാലത്ത് ഗണേഷ് എന്നൊരാള്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. എന്റെ മക്കള്‍ എനിക്ക് തരുന്നതിലും കൂടുതല്‍ ബഹുമാനം അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിന്റെ കാരണം ഞാന്‍ അന്വേഷിച്ചു. പിന്നീട് മനസിലായി, എന്റെ മക്കള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തിരുന്നത് ഈ ഗണേഷ് ആണെന്ന്…”

മക്കളായ സല്‍മാന്‍ ഖാന്റെയും അര്‍ബാസ് ഖാന്റെയും സൊഹൈല്‍ ഖാന്റെയും ഒപ്പമായിരുന്നു സലിം ഖാന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയത്. അച്ഛന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് സല്‍മാന്‍ ഖാനും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button