BollywoodGeneralLatest News

കാമുകിയെ തട്ടിയെടുത്തു, മദ്യപിച്ച്‌ ലക്കുകെട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പിണക്കം തീര്‍ക്കാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് നടന്‍

പല പൊതുവേദികളിലും സല്‍മാനോട് വിവേക് ഒബ്രോയ് പഴയ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ മാപ്പു പറഞ്ഞിട്ടുമുണ്ട്

സിനിമാ ലോകത്ത് പിണക്കങ്ങളും മത്സരങ്ങളും സാധാരണമാണ്. ഒരുകാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ച താര പ്രണയവിവാദമായിരുന്നു സല്‍മാന്‍- ഐശ്വര്യ റായ് ബന്ധം. ഇരുവരും തമ്മില്‍ അകലുകയും ഐശ്വര്യ അക്കാലത്തെ യുവ ഹീറോ വിവേക് ഒബ്റോയയുമായി അടുക്കയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അതിനു കാരണം വിവേകുമായുള്ള നടിയുടെ ബന്ധം ഇഷ്ടപ്പെടാതെ വന്ന സല്‍മാന്‍ സൃഷ്‌ടിച്ച ചില പ്രശ്നങ്ങളാണ്.

ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നും 2003 ല്‍ ഒരു പത്രസമ്മേള നത്തിലൂടെ വിവേക് വെളിപ്പെടുത്തിരുന്നു. മദ്യപിച്ച്‌ ലക്കുകെട്ട് പാതിരാത്രിയില്‍ 41 തവണ തന്നെ വിളിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വാര്‍ത്താ സമ്മേളനത്തില്‍ വിവേക് ഒബ്രോയ് തുറന്നടിച്ചു. എന്നാല്‍ വിവേകിന്റെ ഈ വെളിപ്പെടുത്തലിലൂടെ ഐശ്വര്യ അകന്നു. പിന്നീട് അഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയും ചെയ്തു.

ഐശ്വര്യയുമായുള്ള പ്രണയം തകര്‍ന്നതും സല്‍മാന്റെ ഭീഷണിയുമാണ് തന്റെ സിനിമ ജീവിതത്തെ പ്രതികുലമായി ബാധിച്ചത് എന്ന് വിവേക് പറഞ്ഞിരുന്നു. ഈ പ്രശ്നത്തോടെ സല്‍മാനുമായി വിവേക് അകല്‍ച്ചയിലായി. എന്നാല്‍ പിന്നീട് പല പൊതുവേദികളിലും സല്‍മാനോട് വിവേക് ഒബ്രോയ് പഴയ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ മാപ്പു പറഞ്ഞിട്ടുമുണ്ട്. പക്ഷേ സല്‍മാന്‍ ഖാന്‍ ഇതേക്കുറിച്ച്‌ ഒരക്ഷരം പോലും ഇതുവരേക്കും മിണ്ടിയിട്ടില്ല. ഇപ്പോഴും താന്‍ സല്‍മാനുമായുള്ള പിണക്കം തീര്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് വിവേക് വെളിപ്പെടുത്തുന്നു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നു പറച്ചില്‍.

പിഎം മോദിയെന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് വിവേക്. മോഹന്‍ലാലിനൊപ്പം ലൂസിഫറിലും മികച്ച വേഷമാണ് താരത്തിനു ലഭിച്ചത്.

Tags

Post Your Comments

Related Articles


Back to top button
Close
Close