BollywoodCinemaNEWS

അഭിനയത്തിന്റെ ആഴവുമായി സല്‍മാന്‍ ഖാന്‍ : പുതിയ ചിത്രം ഭാരതിന്റെ ട്രെയിലര്‍

ഈദ് റിലീസായി ജൂണ്‍-5 നു പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഒരു വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്

ബോളിവുഡില്‍ മികച്ച വാണിജ്യ സിനിമകളുമായി തേരോട്ടം നടത്തുന്ന സല്‍മാന്‍ ഖാന്‍ അഭിനയത്തിന്റെ ആഴവുമായി ഭാരത്.എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്, ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 1947ലെ ഇന്ത്യ വിഭജന കാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഭാരത്‌   എന്ന ചിത്രത്തിന്റെ പ്രമേയം.

ഈദ് റിലീസായി ജൂണ്‍-5 നു പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഒരു വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്, സല്‍മാന്‍ ഖാന്‍ ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫര്‍ ആണ്.

സമീകാലത്തെ സല്‍മാന്‍ ചിത്രങ്ങള്‍ പോലെ വലിയ വിജയ പ്രതീക്ഷയുമായി ഭാരത്‌ എന്ന ചിത്രത്തെയും സ്വീകരിക്കാന്‍ ആരാധകര്‍ തയ്യാറായി കഴിഞ്ഞു…

shortlink

Related Articles

Post Your Comments


Back to top button