Latest NewsMovie GossipsTollywood

സാമന്ത അഭിനയം നിര്‍ത്തുന്നു ? സത്യാവസ്ഥ വെളിപ്പെടുത്തി നടി

സിനിമാ താരങ്ങൾ വിവാഹിതരാകുമ്പോൾ പല ഗോസിപ്പുകളും പിന്നീട് ഉണ്ടാകും.പ്രത്യേകിച്ച് നായികമാരുടെ കാര്യത്തിലാണെങ്കിൽ ചിലർ അഭിനയം നിർത്തിയെന്നും അമ്മയായിയെന്നുമൊക്കെ ഗോസിപ്പുകൾ വന്നുകൊണ്ടിരിക്കും. ഇപ്പോഴിതാ തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായ സാമന്തയാണ് വർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

സാമന്ത ഗര്‍ഭിണിയാണെന്നും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നുമെല്ലാം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് നടി.നേരത്തേ നടന്‍ നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം സാമന്ത അഭിനയം നിര്‍ത്തുമെന്നും പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ ഇപ്പോഴും സജീവമാണ് സാമന്ത.

വിജയ്‌സേതുപതി-തൃഷ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ 96 ന്റെ തെലുങ്ക് പതിപ്പില്‍ സാമന്ത നായികയാവുന്നു.തമിഴില്‍ ചിത്രം ഒരുക്കിയ സി പ്രേം കുമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷര്‍വാനന്ദ് ആണ് ചിത്രത്തിലെ നായകന്‍.

shortlink

Related Articles

Post Your Comments


Back to top button