GeneralLatest NewsTollywood

അന്ന് എന്താണ് ഞങ്ങള്‍ സംസാരിച്ചത്? നടിയുടെ കമന്റിനു ആരാധകരുടെ മറുപടി വൈറല്‍!!

ശിവ നിര്‍വാണ സംവിധാനം ചെയ്‍ത മജിലിയാണ് നാഗ ചൈതന്യും സാമന്തയും ഏറ്റവും ഒടുവില്‍ ഒന്നിച്ച ചിത്രം.

തെന്നിന്ത്യന്‍ താര ദമ്പതിമാരാണ് സാമന്തയും നാഗ ചൈതന്യയും. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഇരുവരും. നാഗ ചൈതന്യയ്ക്കൊപ്പമുള്ള ഒരു പഴയ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. അതിന് താരം നല്‍കിയ മറുപടിയും ആരാധകരുടെ കമന്റുമാണ് ചര്‍ച്ച

മനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2014ല്‍ എടുത്ത ചിത്രമാണ് ചര്‍ച്ച. സാമന്തയും നാഗ ചൈതന്യയും എന്തോ സംസാരിച്ചിരിക്കുന്നതായും അഖില്‍ അക്കിനേനി ചിരിച്ച് മാറിയിരിക്കുന്നതായുമാണ് ഫോട്ടോയില്‍. അന്ന് എന്താണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത് എന്ന് പോലും ഓര്‍മ്മയില്ല എന്നാണ് സാമന്ത കമന്റിട്ടത്. എന്നാല്‍ ആരാധകരില്‍ ചിലര്‍ സാമന്തയുടെ കമന്റിന് മറുപടിയുമായി എത്തി. അഖില്‍ അവിടെ ഇരിക്കുന്നുണ്ട്, ഞാൻ എന്തിനാണ് ഇവിടെ എന്നാണ് അഖില്‍ ആലോചിക്കുന്നുണ്ടാവുക എന്നാണ് ആരാധകരുടെ കമന്റ്. എന്തായാലും ഫോട്ടോയും കമന്റുകളും വൈറലാകുകയാണ്.

ശിവ നിര്‍വാണ സംവിധാനം ചെയ്‍ത മജിലിയാണ് നാഗ ചൈതന്യും സാമന്തയും ഏറ്റവും ഒടുവില്‍ ഒന്നിച്ച ചിത്രം.

shortlink

Related Articles

Post Your Comments


Back to top button