GalleryKollywoodLatest News

ഒളിപ്പിച്ചുവെച്ച ആ ടാറ്റു ഇതാ ഞാന്‍ പുറത്തുവിടുന്നു; വൈറലായി ചിത്രങ്ങള്‍

വെളുത്ത വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലാണ് ടാറ്റുവിന്റെ ഒരു അംശം പുറത്തുകാണുന്നത്

നടി സമാന്ത അക്കിനേനിയെ അറിയാത്തവരുണ്ടാകില്ല. തെന്നിന്ത്യ മുഴുവന്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് സമാന്ത. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് നടി സാമന്തയുടെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍. താരം പുതുതായി പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുള്ളത്. താന്‍ ഇതുവരെ പുറത്തുകാണിക്കാത്ത ടാറ്റൂവാണിതെന്ന അടിക്കുറിപ്പോടെയുള്ള താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്.

തോളില്‍ ‘യൂ’ എന്നും കൈത്തണ്ടയില്‍ ‘ഫോര്‍വേര്‍ഡ്’ എന്നും അരക്കെട്ടില്‍ റോസ് എന്നും എഴുതിപ്പതിപ്പിച്ച ടാറ്റൂകള്‍ തന്റെ ശരീരത്തിലുണ്ടെന്ന് മുമ്പ് തന്നെ നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ഒരു ടാറ്റൂ കൂടി തന്റെ ശരീരത്തിലുണ്ടെന്നു പറഞ്ഞ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. വെളുത്ത വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലാണ് ടാറ്റുവിന്റെ ഒരു അംശം പുറത്തുകാണുന്നത്. ടാറ്റൂവില്‍ കാണുന്നത് ഭര്‍ത്താവ് നാഗചൈതന്യയുടെ കൈയൊപ്പായിരിക്കുമോ എന്നാണ് ആരാധകരുടെ സംശയം.

https://www.instagram.com/p/BznyyzgBo3z/

shortlink

Related Articles

Post Your Comments


Back to top button