Latest NewsMollywood

ആരാധകര്‍ താന്‍ ഷൂട്ടിങിനെത്തിയപ്പോള്‍ അരികിലെത്തി സംസാരിക്കുകയും ഫോട്ടോയെടുക്കയുമൊക്കെ ചെയ്യാറുണ്ട്; സംവൃത

ചിത്രത്തിലെ സംവൃതയുടെ സ്റ്റില്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു മലയാളത്തിലെ തനി നാടന്‍ നായിക സംവൃത സുനിലും പിന്തുടര്‍ന്നത്. മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് താരം വിവാഹ ശേഷം വിദേശത്തേക്ക് പോയി. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ തീയറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിലെ സംവൃതയുടെ സ്റ്റില്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നാളുകള്‍ക്ക് ശേഷം താരം റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തുകയും പഴയ പോലെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മലയാളികളുടെ പ്രിയങ്കരനായ ബിജു മേനോന്‍ ആണ് താരത്തെ വീണ്ടും തിരിച്ചു വിളിച്ചത്. അവര്‍ ആ സമയത്ത് തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ആരാധകര്‍ താന്‍ ഷൂട്ടിങിനെത്തിയപ്പോള്‍ അരികിലെത്തി സംസാരിക്കുകയും ഫോട്ടോയെടുക്കയുമൊക്കെ ചെയ്യാറുണ്ട്. സിനിമയില്‍ ഒരിക്കലും ചെയ്യാന്‍ ഇഷ്ടമില്ലാത്ത കാര്യം എന്താണെന്ന ചോദ്യത്തിന് ഐറ്റം സോങ്ങിലോ വള്‍ഗറായിട്ടുള്ള ഡ്രെസ്സിലോ അഭിനയിക്കുവാന്‍ താല്പര്യമില്ല എന്നായിരുന്നു താരം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button