CinemaMollywoodNEWS

സനല്‍ കുമാര്‍ ശശിധരന്റെ ആരോപണത്തിന് മറുപടി പറഞ്ഞു ലാല്‍

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല നിരവധി നിരൂപ പ്രശംസ നേടിയെടുത്തിരുന്നു, നിമിഷ സജയനെ മികച്ച നടിയായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തെരഞ്ഞെടുത്തതും ചോലയിലെ പ്രകടനത്തിനായിരുന്നു. ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് ചെയ്ത വേഷത്തിലേക്ക് താന്‍ ആദ്യം പരിഗണിച്ചിരുന്നത് നടന്‍ ലാലിനെയാണെന്നും എന്നാല്‍ മ്ലേച്ചമായ കഥാപാത്രമാണ് അതെന്ന്‍ പറഞ്ഞു ലാല്‍ ചിത്രം നിരസിക്കുകയാണ് ഉണ്ടായതെന്നും സനല്‍ കുമാര്‍ ശശിധരന്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ തന്റെ പ്രതികരണമറിയിച്ച് നടന്‍ ലാല്‍ രംഗത്തെത്തി. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ലാലിന്‍റെ പ്രതികരണം.

ലാലിന്റെ പ്രതികരണം ഇങ്ങനെ

“എനിക്ക് അയാളായോ, ആ കഥയോ ഓര്‍മയില്ല. അങ്ങനെയൊക്കെ ഓര്‍ത്തിരിക്കാന്‍ ആണെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം. ആ കഥാപാത്രം മ്ലേച്ഛമാണെന്ന് ഞാന്‍ പറഞ്ഞെന്നല്ലേ അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കും”

ജോജു ജോര്‍ജ്ജ് കഥ കേട്ടപ്പോള്‍ തന്നെ ചിത്രം ചെയ്യാന്‍ സമ്മതിച്ചുവെന്നും സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കിരുന്നു.

shortlink

Related Articles

Post Your Comments


Back to top button