Latest NewsTollywood

സഹോയില്‍ നിന്ന് പിന്മാറുന്നുവെന്ന് ശങ്കര്‍-എഹ്‌സാന്‍-ലോയ് സംഗീത ത്രയം

സഹോയില്‍ നിന്ന് പിന്മാറുന്നുവെന്ന് ശങ്കര്‍-എഹ്‌സാന്‍-ലോയ് സംഗീത ത്രയം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇറങ്ങിയപ്പോള്‍ സംഗീത സംവിധായകരുടെ പേര് ഉള്‍പ്പെടുത്താത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സാഹോയില്‍ നിന്ന് പിന്‍മാറുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇവര്‍ രംഗത്തെത്തിയത്. പ്രഭാസിനെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകന്‍ സുജിത്ത് ഒരുക്കുന്ന ചിത്രമാണ് സഹോ.

‘സാഹോയില്‍ നിന്ന് പുറത്ത് പോകുന്ന വിവരം ഞങ്ങള്‍ ആരാധകരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. പ്രഭാസ്, സുജീത്, വംശി, പ്രമോദ്, ശ്യം തുടങ്ങിയവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു’- ശങ്കര്‍-എഹ്‌സാന്‍-ലോയ് ട്വീറ്റ് ചെയ്തു. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള നടന്‍ ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകനായ സുജീത്താണ് സാഹോയുടെയും സംവിധാനം നിര്‍വഹിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

shortlink

Related Articles

Post Your Comments


Back to top button