BollywoodLatest News

സഹതാരത്തിനൊപ്പം കാറില്‍ യുവനടി; മുഖം മറച്ച താരപുത്രിയുടെ പിന്നാലെ പാപ്പരാസികള്‍

നടന്‍ കാര്‍ത്തിക് ആര്യനൊപ്പമാണ് സാറയുടെ കാര്‍ യാത്ര. ഇരുവരുടെയും യാത്ര ശ്രദ്ധയില്‍പ്പെട്ട പാപ്പരാസികള്‍ ചിത്രമെടുക്കാന്‍ പിന്നാലെ കൂടി

ബോളിവുഡില്‍ ഇപ്പോള്‍ താര പുത്രിമാരുടെ കാലമാണ്. കേദാര്‍ നാഥ്‌ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബോളിവുഡ് നടന്‍ സെയിഫ് അലി ഖാന്‍ മകള്‍ സാറ അലിഖാന്‍. രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേയ്ക്കും സാറ പാപ്പരാസികളുടെ പ്രിയ താരമായി മാറിക്കഴിഞ്ഞു.

സഹതാരത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നടന്‍ കാര്‍ത്തിക് ആര്യനൊപ്പമാണ് സാറയുടെ കാര്‍ യാത്ര. ഇരുവരുടെയും യാത്ര ശ്രദ്ധയില്‍പ്പെട്ട പാപ്പരാസികള്‍ ചിത്രമെടുക്കാന്‍ പിന്നാലെ കൂടി. മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ മറഞ്ഞിരുന്ന സാറയെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. അതോടെ ഗോസിപ്പ് കോളങ്ങളില്‍ ആഘോഷിക്കപ്പെടുകയാണ് സാറയുടെയും കാര്‍ത്തിക്കിന്റെയും ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button