Latest NewsMollywood

പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും കിട്ടുമ്പോള്‍ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു; പിറന്നാളാഘോഷിച്ച് സരയൂ

ആ കണക്കില്‍ ധനികയാണ് എന്ന അഹങ്കാരത്തിലുമാണ്

കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് സരയു മോഹന്‍. ഇപ്പോള്‍ ടെലിവിഷന്‍ അവതാരകയുടെ റോള്‍ കൂടി സരയുവിനുണ്ട്. ജൂലൈ പത്തിന് ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് സരയു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്.

സരയുവിന്റെ വാക്കുകളിങ്ങനെ..

നല്ല ഒരു ജന്മദിനം ആയിരുന്നു… പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും ഒക്കെ കിട്ടുമ്പോള്‍ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു. അങ്ങോട്ട് ഒന്നും നല്‍കാതെ തന്നെ ഒരുപാട് സ്നേഹിക്കുന്ന സുഹൃത്തുക്കള്‍ തന്നെ ആണ് ജീവിതം.. നന്ദി.. 30 ന്റെ പടിവാതിലില്‍ എത്തിയപ്പോഴും മനസ്സ് തുറന്ന് ഇങ്ങനെ 32 പല്ലും കാണിച്ചു ചിരിക്കാന്‍ പറ്റുന്നത് സ്നേഹവും സൗഹൃദങ്ങളും കുടുംബവും തലചായ്ക്കാന്‍ ഒരു തോളുമൊക്കെയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവിലും ആ കണക്കില്‍ ധനികയാണ് എന്ന അഹങ്കാരത്തിലുമാണ്.. ഒരുപാട് സ്നേഹം എല്ലാവര്‍ക്കും

https://www.instagram.com/p/BzxDDYph-7y/

shortlink

Related Articles

Post Your Comments


Back to top button