CinemaMollywoodNEWS

മോഹന്‍ലാലിനെ എനിക്ക് ലഭിക്കാതെയിരുന്നു, അതാണ്‌ അകലാനുള്ള കാരണം: തുറന്നു പറഞ്ഞു സത്യന്‍ അന്തിക്കാട്

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം വലിയ തിരക്കിലേക്ക് മാറിയതോടെ എനിക്ക് എന്‍റെ സിനിമകളില്‍ അദ്ദേഹത്തെ ലഭിക്കാതെ വന്നു

സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിരം നായകനായിരുന്നു മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് സിനിമകളില്‍ ഏറ്റവും കൂടുതല്‍ നായകനായിട്ടുള്ളതും മോഹന്‍ലാല്‍ തന്നെയാണ്, ടിപി ബാലഗോപാലന്‍ എംഎ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പിന്‍ഗാമി, രസതന്ത്രം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങിയ നിരവധി സിനിമകളില്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ടീം ഒന്നിച്ചു.

‘വരവേല്‍പ്പ്’ എന്ന ചിത്രത്തിന് ശേഷം   മോഹന്‍ലാലുമായി സിനിമ ചെയ്യാതെ ഇടവേളയെടുത്ത് പിരിഞ്ഞു നിന്ന കാരണത്തെക്കുറിച്ച്  സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം വലിയ തിരക്കിലേക്ക് മാറിയതോടെ എനിക്ക് എന്റെ സിനിമകളില്‍ അദ്ദേഹത്തെ  ലഭിക്കാതെ വന്നു, മോഹന്‍ലാലിനോട് അതൊരു ചെറിയ പരിഭവമായി മാറിയിരുന്നു, അതൊന്നും മോഹന്‍ലാല്‍ കാര്യമായി എടുത്തിരുന്നില്ല, അങ്ങനെയൊരു പിണക്കം ലാല്‍ മനസ്സില്‍ സൂക്ഷിച്ചതുമില്ല, പക്ഷെ എന്റെ മനസ്സില്‍ ഒരു പൊസെസ്സിവ്നെസ്സ് ഉണ്ടായിരുന്നു, മോഹന്‍ലാലിനെ കിട്ടാതെ വന്നതോടെ ഞാന്‍ ജയറാമിനെപ്പോലെയുള്ള നടന്മാരെ വച്ച് സിനിമ ചെയ്തു മുന്നോട്ടു പോയി, ‘ഇരുവര്‍’ എന്ന ചിത്രത്തിലെ ലാലിന്‍റെ  പ്രകടനം കണ്ട ഞാന്‍ അദ്ദേഹത്തെ നേരിട്ട് ഫോണില്‍ വിളിച്ചതോടെ ആ പിണക്കം ഇല്ലാതെയായി, സത്യന്‍ അന്തിക്കാട് മുന്‍പൊരിക്കല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button