GeneralLatest NewsMollywood

“സാധാരണ ഏതെങ്കിലും പാർട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്.’; ഹര്‍ഷാദിന്റെ പോസ്റ്റ്‌ വൈറല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഉണ്ട.

ഇന്ന് കേരളം തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. വോട്ടവകാശം വിനിയോഗിച്ചു താരങ്ങളും രംഗത്തെത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് തിരക്കഥാകൃത്ത് ഹര്‍ഷാദിന്റെ പോസ്റ്റാണ്. .

മെഗാസ്റ്റാര്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഉണ്ട. കേരളത്തില്‍ നിന്നും പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്‌സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്ന കഥ പറയുന്ന ചിത്രത്തെ ക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്‌

പോസ്റ്റ് പൂര്‍ണ്ണരൂപം

(ഇലക്ഷൻ ഡ്യൂട്ടി )
രാവിലെത്തന്നെ ഒരു പോലീസുകാരൻ ബൈക്കിന് കൈകാണിച്ചു. കൈയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാൾ. വഴിയിലുടനീളം അയാൾ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂർ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവർത്തകർക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്.
“സാധാരണ ഏതെങ്കിലും പാർട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്. ”
എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
“എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈൻഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാൻ തന്നെ വാങ്ങാന്ന് വിചാരിച്ചു.”
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.
പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനോചിച്ചു ഇതുപോലെ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് ‘ഉണ്ട’ എന്നല്ലേ കേട്ടത്!
അതും അങ്ങ് ചത്തിസ്ഗഡിൽ…!
എറങ്ങട്ടെ കാണണം. ??

shortlink

Related Articles

Post Your Comments


Back to top button