CinemaMollywoodNEWS

അവളുടെ രാവുകള്‍ക്ക് ശേഷം അങ്ങനെയുള്ള നിരവധി സിനിമകള്‍ വന്നിരുന്നു, പക്ഷെ : തുറന്നു പറഞ്ഞു സീമ

ഗ്ലാമറസ് റോളാണെങ്കിലും വെറുതെ വള്‍ഗാരിറ്റിക്ക് വേണ്ടി ഒരു സീനും ഇല്ലെന്നു മനസിലായി

മാറ്റത്തിന്‍റെ വഴിയേ മലയാള സിനിമയെ നയിച്ച ഹിറ്റ്മേക്കര്‍ ഐവി ശശിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘അവളുടെ രാവുകള്‍’. നടി സീമയ്ക്കും അവളുടെ രാവുകള്‍ എന്ന ചിത്രം ആസ്വാദകര്‍ക്കിടയില്‍ വലിയ ഇമേജ് നല്‍കി. സീനിയര്‍ ആയിട്ടുള്ള നിരവധി നടിമാരെ ചിത്രത്തിലേക്ക് ക്ഷണിച്ചെങ്കിലും പലരും ചിത്രം ചെയ്യാന്‍ വിസമ്മതിച്ചു, അങ്ങനെ അന്നത്തെ പുതുമുഖ നടിയെന്ന നിലയില്‍ കുറച്ചു ചിത്രങ്ങളില്‍ തിളങ്ങി നിന്ന സീമ അവളുടെ രാവുകളിലെ രാജിയായി വെള്ളിത്തിരയില്‍ വേഷമിട്ടു.

“അവളുടെ രാവുകള്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ ആ സിനിമയുടെ കഥയെക്കുറിച്ചോ എടുക്കാന്‍ പോകുന്ന ഷോട്ടുകളെക്കുറിച്ചോ വലിയ അറിവ് ഉണ്ടായിരുന്നില്ല,സിനിമയില്‍ നല്ല ഒരു കഥയുണ്ടെന്ന് മനസിലായി  ഗ്ലാമറസ് റോളാണെങ്കിലും വെറുതെ വള്‍ഗാരിറ്റിക്ക് വേണ്ടി ഒരു സീനും ഇല്ലെന്നു മനസിലായി, അവളുടെ രാവുകള്‍ എന്ന സിനിമയില്‍ അഭിനയിച്ച ശേഷം എനിക്ക് അങ്ങനെയുള്ള നിരവധി വേഷങ്ങള്‍ വന്നിരുന്നു, എല്ലാം നിരസിക്കുകയാണ് ഉണ്ടായത്”. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സീമ വ്യക്തമാക്കി.

എ സര്‍ട്ടിഫിക്കറ്റോട് കൂടി പുറത്തിറങ്ങിയ ചിത്രം 1978-ലാണ് റിലീസ് ചെയ്തത്. രവികുമാര്‍, എംജി സോമന്‍, സുകുമാരന്‍, തുടങ്ങി ഒരു വന്‍താര നിര തന്നെ അണിനിരന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ അതിഥിതാരമായും വേഷമിട്ടിരുന്നു. സീമയുടെ രാജി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് സുകുമാരന്റെ പത്നിയും നടിയുമായ മല്ലിക സുകുമാരനായിരുന്നു. എംപി രാമചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ആലപ്പി ഷെരീഫിന്‍റെതായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button