GeneralLatest NewsMollywood

കിഡ്നി നൽകിയത് ഭാര്യ; മകൻ ജീവിതത്തിലേയ്ക്ക് വരുന്നതിനെക്കുറിച്ച് നടി സേതുലക്ഷ്മി

ഗുരുതര വൃക്കരോഗം ബാധിച്ചു ചികിത്സയിലായിരുന്ന കിഷോറിന് കിഡ്നി നല്‍കിയത് ഭാര്യയാണ്.

നടി സേതുലക്ഷ്മിയുടെ മകനും മിമിക്രി കലാകാരനുമായ കിഷോര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ഗുരുതര വൃക്കരോഗം ബാധിച്ചു ചികിത്സയിലായിരുന്ന കിഷോറിന് കിഡ്നി നല്‍കിയത് ഭാര്യയാണ്. കിഡ്നി മാറ്റി വയ്ക്കാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ അതിനു സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു.

തിരുവനന്തപുരം പിവിആറിലാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നു മാസങ്ങള്‍ കഴിഞ്ഞു. തന്റെ വിഷമങ്ങള്‍ കേട്ടപ്പോള്‍ നൂറുരൂപ മുതൽ ലക്ഷം രൂപ തന്നവർ വരെ ഉണ്ട്. ലോകത്താകമാനമുള്ള മലയാളികള്‍ നിന്നും ലഭിച്ച സഹായങ്ങള്‍ക്ക് സേതുലക്ഷ്മി നന്ദി പറഞ്ഞു. മൂന്ന് സെന്റ് സ്ഥലം കണ്ടെത്തി തന്നാൽ വീട് വച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിട്ടുണ്ടെന്നും സേതുലക്ഷ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞു

Tags

Post Your Comments


Back to top button
Close
Close