CinemaLatest NewsNational

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ വിടും എന്ന പ്രസ്താവനയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് ബോളിവുഡ് താരം ശബാന ആസ്മി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ബോളിവുഡ് താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി ഇന്ത്യ വിടും എന്ന പ്രസ്താവനയുടെ സത്യാവസ്ഥ തുറന്നു പറയുകയാണ് പ്രശസ്ത ബോളിവുഡ് താരം ശബാന ആസ്മി. നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ ശബാന ഇന്ത്യവിടുമെന്ന് പറഞ്ഞതായുള്ള വാര്‍ത്തകള്‍ ഞാനും കേട്ടുവെന്ന് താരം പറയുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ സത്യമല്ലെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. താന്‍ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നാണ് ശബാന പറയുന്നത്

വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അതില്‍ ഒരു സത്യവുമില്ലെന്നും അവര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ശബാന ആസ്മി ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലൊരു പരാമര്‍ശവും ഞാന്‍ നടത്തിയിട്ടില്ല. ഇന്ത്യ വിട്ടു പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ഞാന്‍ ജനിച്ചതിവിടെയാണെങ്കില്‍ ഇവിടെ തന്നെയാണ് മരിക്കേണ്ടതും.. ഞാന്‍ ആഗ്രഹിക്കുന്നതും ആഗ്രഹിച്ചതും. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ഈ വാര്‍ത്തയെ അപലപിക്കുന്നുവെന്നും അവര്‍ പറഞ്ഞു. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രം. പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ സംസാരിക്കാത്തിടത്തോളം അവര്‍ നുണ പ്രചരിപ്പിക്കും. അത് സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കും- അവര്‍ വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Back to top button
Close
Close