CinemaMollywoodNEWS

ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് ഇങ്ങനെ!

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു അധോലോക നേതാവിന്റെ വേഷത്തിലാണ് എത്തുന്നത്. പ്രജയ്ക്ക് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍- രണ്‍ജി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്‌. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിന്റെ തിരക്കഥയില്‍ രണ്‍ജി എഴുതി ചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം. ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീമിന്റെതായി ഇറങ്ങിയ അവസാന ചിത്രം റെഡ് ചില്ലീസ് ആയിരുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. മംഗലാപുരം, കര്‍ണാടക എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

shortlink

Related Articles

Post Your Comments


Back to top button