BollywoodGeneralLatest News

ഭര്‍ത്താവുമായി വഴക്കില്‍; നടി ശില്പ വിവാഹമോചിതയാകുന്നു!!

ബോളിവുഡ് താര സുന്ദരി ശില്പ ഷെട്ടിയുടെ വിവാഹമോചന വാര്‍ത്തയുടെ സത്യാവസ്ഥ തേടുകയാണ് ആരാധകര്‍. വ്യവസായി രാജ് കുന്ദ്രയുമായി വഴക്കില്‍ ആണെന്നും താരം വേര്‍പിരിയുന്നുവെന്നും ശില്പയുടെ അമ്മയ്ക്ക് സന്ദേശം അയച്ചത് സംവിധായകന്‍ അനുരാഗ് ബസുവാണ്.

ഈ വൈറല്‍ വാര്‍ത്തയ്ക്ക് പിന്നിലെ സംഭവം ഇങ്ങനെ.. ഒരു സ്വകാര്യ ചാനലിലെ ഡാന്‍സ് റിയ‌ാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളാണ് അനുരാ​ഗും ശില്‍പയും. പരിപാടിക്കിടയിലെ ഇടവേള സമയത്ത് ശില്‍പയുടെ ഫോണ്‍ സ്വന്തമാക്കിയ അനുരാഗ് ഭര്‍ത്താവ് രാജ് കുന്ദ്രയുമായി വഴക്കുണ്ടായെന്നും താന്‍ ഉടനെ വിവാഹമോചിതയാകുകയാണ് എന്നും ശില്‍പയുടെ അമ്മയ്ക്ക് അനുരാ​ഗ് ഒരു സന്ദേശം അയച്ചു. അനുരാഗിന്റെ ഈ തമാശയില്‍ ഞെട്ടിയ ശില്‍പ ഫോണ്‍ പിടിച്ചുവാങ്ങി അമ്മയെ വിളിക്കുകായും കാര്യം ബോധിപ്പിക്കുകയും ചെയ്തു.

അമ്മ‌യോട് നടന്ന കാര്യങ്ങള്‍ വിശദീകരിച്ച ശില്‍പ താന്‍ ഗര്‍ഭിണിയാണെന്നോ വിവാഹമോചനം നേടുകയാണെന്നോ പറഞ്ഞുള്ള സന്ദേശങ്ങള്‍ ഞാന്‍ നേരിട്ടുവന്ന് പറയുന്നതുവരെ ഒരിക്കലും വിശ്വസിക്കരുതെന്നും അറിയിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close