BollywoodGeneralLatest News

ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല; പരസ്യത്തില്‍ നിന്ന് പിന്മാറി താര സുന്ദരി

മെലിയാനുള്ള മരുന്നുകള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ഫലം തരാനാവില്ല

ഉത്പന്നങ്ങളുടെ വിപണനത്തിനു പിന്നിലെ വലിയ ഘടകം തന്നെയാണ് പരസ്യങ്ങള്‍. താര സുന്ദരിമാര്‍ അണിനിരക്കുന്ന പരസ്യങ്ങള്‍ക്ക് വലിയ ജനപ്രീതിയാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നടീ നടന്മാര്‍ അഭിനയിക്കുന്നത് പതിവാണ്. വന്‍ പ്രതിഫലമാണ് താരങ്ങള്‍ക്ക് ഇത്തരം പരസ്യങ്ങളിലൂടെ ലഭിക്കുന്നത്. എന്നാല്‍ വന്‍ പ്രതിഫലം കിട്ടുന്ന പരസ്യചിത്രത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് ബോളിവുഡ് താര സുന്ദരി ശില്‍പഷെട്ടി.

ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ശരിയായ ആഹാരക്രമം,ചിട്ടയായ ജീവിതചര്യ എന്നിവയ്ക്ക് പകരമായി ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല. മെലിയാനുള്ള മരുന്നുകള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ഫലം തരാനാവില്ല. ചിട്ടയായ ജീവിതരീതിയിലൂടെ മാത്രമേ തടി കുറയ്ക്കാന്‍ പറ്റൂ. ആരോഗ്യകരമായ ഭക്ഷണമാണ് ശരീരത്തിന് വേണ്ടത്- ശില്പ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button