CinemaEast Coast SpecialFilm ArticlesGeneralIndian CinemaKeralaLatest NewsNEWSSpecial

അവരുടെ മകനായി പിറക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യം ..

അമ്മവേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് കെപിഎസി ലളിത. അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായ നിരവധി സിനിമകളാണ് കെപിഎസി ലളിത മലയാളത്തിനു സമ്മാനിച്ചിട്ടുള്ളത്. കെപിഎസി നാടകങ്ങളിലൂടെ സിനിമയിലെത്തിയ ലളിത ഇന്നും അഭിനയരംഗത്ത് സ്വന്തമായി ഒരിടം തീര്‍ത്ത അനുഗ്രഹീത അഭിനേത്രിയാണ്. അന്തരിച്ച പ്രശസ്ത സംവിധായന്‍ ഭരതന്റെ ഭാര്യയും,നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ അമ്മയുമായ കെപിഎസി ലളിത അഭിനയജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ അവസരത്തില്‍ അമ്മയെ കുറിച്ച് സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നതിങ്ങനെയാണ്;

ചെറുപ്പത്തില്‍ എപ്പോഴോ ആണ് ഞാന്‍ അമ്മയുടെ സിനിമ ആദ്യമായി കാണുന്നത്. എന്നാണു എന്ന് തനിക്ക് വ്യക്തമായി അറിയില്ല. അച്ഛന്‍ ഭരതന്‍ ചെയ്ത സിനിമകളുടെ വീഡിയോ കാസറ്റ് വീട്ടിലുണ്ടാവും. മിക്ക സിനിമകളിലെല്ലാം അമ്മയും കാണും. നല്ല രസകരമായി അമ്മ അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ അമ്മയ്ക്ക് കഴിയുമോ എന്നെനിക്ക് തോന്നിയിരുന്നു. ഇത്രയും വലിയൊരു കലാകാരിയുടെ മകനായി പിറക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യം എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നത്.

സംവിധാനം ചെയ്ത സിനിമകളില്‍ കെപിഎസി ലളിത അവതരിപ്പിച്ച വേഷങ്ങളെകുറിച്ചും സെലക്റ്റ് ചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ചും സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നതിങ്ങനെയാണ്.’ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന എന്റെ ചിത്രത്തില്‍ ഏഷണിയും ഭക്തിയും തരികിടയുമൊക്കെ നിറഞ്ഞ ഒരു ചേച്ചിയുടെ വേഷമായിരുന്നു അമ്മയ്ക്ക് നല്‍കിയത്. ഇങ്ങനെയുള്ള ആളുകളെ ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരാള്‍ എന്റെ അറിവില്‍ അമ്മയാണെന്നും തന്റെ മറ്റ് പടങ്ങളുടെ ചര്‍ച്ചകളിലും അമ്മയ്ക്ക് ചെറുതെങ്കിലും ഒരു വേഷം കടന്നു വരാറുണ്ടെന്നും അങ്ങനെ വലിയ ഡയലോഗ് ഒന്നുമില്ലാതെ അമ്മ അഭിനയിച്ച ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’യെന്നും സിദ്ധാര്‍ഥ് പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button