CinemaNEWS

മോഹന്‍ലാല്‍-ശ്രീനിവാസന്‍ വേണ്ട, ഫാസില്‍ അത് തിരുത്തിയതിനെക്കുറിച്ച് സിദ്ധിഖ് പറയുന്നു!

മിമിക്രി എന്ന കലാരൂപത്തിലൂടെ മലയാള സിനിമയിലെത്തിയ അനുഗ്രഹീത കലാകാരന്മാരാണ് സിദ്ധിഖും ലാലും, സംവിധാന മോഹം മനസ്സില്‍ സൂക്ഷിച്ച ഇരുവരും ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ ‘നാടോടിക്കാറ്റ്’ തുടങ്ങിയ  സിനിമകളുടെ തിരക്കഥയും  കഥയും  എഴുതികൊണ്ടായിരുന്നു തുടങ്ങിയത്. ഫാസിലിന്റെ സഹസംവിധായകരായി സിനിമയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സിദ്ധിഖ്-ലാല്‍ ടീം ആദ്യമായി സ്വതന്ത്ര സംവിധായകരായ ചിത്രമാണ് ‘റാംജിറാവു സ്പീക്കിംഗ്’ ഈ സിനിമ എഴുതുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് മോഹന്‍ലാലും ശ്രീനിവാസനുമാണെന്നു വ്യക്തമാക്കുകയാണ് സംവിധായകന്‍ സിദ്ധിഖ്. പക്ഷെ ഫാസില്‍ അതില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിച്ചെന്നും സിദ്ധിഖ് പറയുന്നു.അതിന്‍റെ കാരണവും സിദ്ധിഖ് തന്നെ പറയുന്നു

 മോഹന്‍ലാലും ശ്രീനിവാസനും നിങ്ങളുടെ ആദ്യ സിനിമയില്‍ അഭിനയിച്ചാല്‍ അത് സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പാണ്‌, പക്ഷെ അതിന്റെ ഒരു ക്രെഡിറ്റും നിങ്ങള്‍ക്ക് കിട്ടില്ല, അത് ലാലും ശ്രീനിയും കൊണ്ട് പോകും. സംവിധായകര്‍ എന്ന നിലയില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ പുതിയ താരങ്ങളെ പരീക്ഷിക്കുന്നതാകും നല്ലത്”. ഫാസില്‍ സിദ്ധിഖ്-ലാല്‍ ടീമിനോട് വ്യക്തമാക്കി.

പിന്നീടു ജയറാം- മുകേഷ് ടീമിനെ നിശ്ചയിച്ചുവെങ്കിലും ജയറാമിന് സിദ്ധിഖ് ലാല്‍ ടീമിന്റ്റെ കന്നി ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ല തുടര്‍ന്നാണ് പുതുമുഖമെന്ന നിലയില്‍ സായികുമാര്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. മാന്നാര്‍ മത്തായി എന്ന മറ്റൊരു കേന്ദ്രകഥാപാത്രത്തെ ഇന്നസെന്റ് ആണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഫാസില്‍ തന്നെയാണ് തന്റെ ശിഷ്യന്മാരുടെ ആദ്യ സിനിമയ്ക്ക് ‘റാംജിറാവു സ്പീക്കിംഗ്’ എന്ന പേര് നിര്‍ദ്ദേശിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button