GeneralLatest NewsMollywood

മകന്‍ പ്രണവിനുള്ള പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; താരത്തിന്റെ കാൽതൊട്ടു വന്ദിച്ച് ധനുഷ് !!!

ടൊവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി.

സൗത്ത് ഇന്ത്യ ഇന്റര്‍നാഷ്‌ണല്‍ മൂവി അവാര്‍ഡ്സ് (സൈമ) 2019 ദോഹയില്‍ വിതരണം ചെയ്തു. പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ് മിഡില്‍ ഈസ്റ്റ് പുരസ്കാരംമലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിനു ലഭിച്ചു. മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി.

സാനിയ ഇയ്യപ്പൻ, പ്രണവ് മോഹൻലാൽ എന്നിവരാണ് മികച്ച പുതുമുഖ താരങ്ങൾ. പ്രണവിനായുള്ള അവാർഡ് മോഹൻലാൽ ഏറ്റുവാങ്ങി.

തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. പാണ്ടിരാജാണ് മികച്ച സംവിധായകന്‍(കടൈകുട്ടി സിങ്കം). വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തിരഞ്ഞെടുത്തു.

shortlink

Related Articles

Post Your Comments


Back to top button